കുറും കവിതകൾ 792
നീലവിഹായസ്സിൻ ചോട്ടിൽ
നക്ഷത്ര കണ്ണുകൾ തിളങ്ങി .
വിരഹം കണ്ണുനീർവാർത്തു ..!!
അക്ഷരങ്ങൾ തീർക്കുന്ന
ജലകണത്തിന്റെ ആർദത .
മോഹപ്പക്ഷിയായ് ചിറകടിച്ചു ..!!
സന്ധ്യകൾ പുലരികൾമറന്നു
ഒരുവറ്റു കൊത്താനായ്
ദേശാടന ഗമനം, കൺകാഴ്‍ച ..!!
ഇരമ്പങ്ങൾക്കു കാതോർക്കുമ്പോൾ
മധുരം വിളമ്പുന്നു .
ജീവിത കൈപ്പുനീരിന്റെ സന്ധ്യ ..!!
പരാന്നത്തിനു ചിറകടിച്ചു
ജീവിത മരണങ്ങൾ ..
കാറ്റ് മെല്ലെ അകന്നു ..!!
ദുഃഖം തടയണ തീർക്കുമ്പോൾ
മോഹങ്ങളുടെ ജൈത്രയാത്ര ..
തണുത്തകാറ്റ് മൂളിയകന്നു ..!!
പൂക്കാലത്തിൻ മധുരിമയിൽ
ചിറകടിച്ചു ശലഭ മോഹം ..
മദ്ധ്യാഹ്ന വെയിൽ പെയ്യ്തു ..!!
വയറിന്റെ താളം
ചിലമ്പിച്ചു കരഞ്ഞു ..
തിരവന്നു കാൽതൊട്ടകന്നു ..!!
ആഴങ്ങൾ അളന്നു
വിരഹ ജീവിതം .
വഞ്ചി പ്രണയ തീരത്തേക്ക് ..!!
വിശപ്പ് ചിറകടിച്ചു
അവസാന വറ്റിനായ്.
കടൽ കാറ്റിനുപ്പുരസം ..!!
തിരയുടെ തല്ലുകൊണ്ട്
തിളങ്ങുന്ന കല്ലായ മോഹം.
തെളിവാനത്തു പറവകളകന്നു ..!!
വണ്ടണയും ചെണ്ടിൽ
മധുര പുഞ്ചിരി .
കവിമനമുണർന്നു ..!!
നക്ഷത്ര കണ്ണുകൾ തിളങ്ങി .
വിരഹം കണ്ണുനീർവാർത്തു ..!!
അക്ഷരങ്ങൾ തീർക്കുന്ന
ജലകണത്തിന്റെ ആർദത .
മോഹപ്പക്ഷിയായ് ചിറകടിച്ചു ..!!
സന്ധ്യകൾ പുലരികൾമറന്നു
ഒരുവറ്റു കൊത്താനായ്
ദേശാടന ഗമനം, കൺകാഴ്‍ച ..!!
ഇരമ്പങ്ങൾക്കു കാതോർക്കുമ്പോൾ
മധുരം വിളമ്പുന്നു .
ജീവിത കൈപ്പുനീരിന്റെ സന്ധ്യ ..!!
പരാന്നത്തിനു ചിറകടിച്ചു
ജീവിത മരണങ്ങൾ ..
കാറ്റ് മെല്ലെ അകന്നു ..!!
ദുഃഖം തടയണ തീർക്കുമ്പോൾ
മോഹങ്ങളുടെ ജൈത്രയാത്ര ..
തണുത്തകാറ്റ് മൂളിയകന്നു ..!!
പൂക്കാലത്തിൻ മധുരിമയിൽ
ചിറകടിച്ചു ശലഭ മോഹം ..
മദ്ധ്യാഹ്ന വെയിൽ പെയ്യ്തു ..!!
വയറിന്റെ താളം
ചിലമ്പിച്ചു കരഞ്ഞു ..
തിരവന്നു കാൽതൊട്ടകന്നു ..!!
ആഴങ്ങൾ അളന്നു
വിരഹ ജീവിതം .
വഞ്ചി പ്രണയ തീരത്തേക്ക് ..!!
വിശപ്പ് ചിറകടിച്ചു
അവസാന വറ്റിനായ്.
കടൽ കാറ്റിനുപ്പുരസം ..!!
തിരയുടെ തല്ലുകൊണ്ട്
തിളങ്ങുന്ന കല്ലായ മോഹം.
തെളിവാനത്തു പറവകളകന്നു ..!!
വണ്ടണയും ചെണ്ടിൽ
മധുര പുഞ്ചിരി .
കവിമനമുണർന്നു ..!!
Comments