കളിചിരി തുടർന്നു..!!
തിരയൊന്നടത്തു തിങ്കൾ കലയൊന്നു ചിരിച്ചു
തരളിതമാം രാവിൻ കവിളൊന്നു തുടുത്തു
തഴുകിയൊഴുകി മണമുള്ള കാറ്റൊന്നു മൂളി
തണുവാർന്ന മേനിയാകെ കോരിത്തരിച്ചു ..!!
പെട്ടന്നു വന്നു നിഴലാകെ മൂടിമറച്ചു
പൊട്ടിട്ടു മനസ്സിലൊരു കദനം നിറഞ്ഞു
പൊലിഞ്ഞ ദിവാ സ്വപ്നങ്ങളുടെ നടുവിൽ
പൊഴിഞ്ഞ കണ്ണുനീർ കൂട്ടായിയകന്നു ..!!
കാമനകളൊക്കെ ഉള്ളിൽ തെളിഞ്ഞു
കാലമാം കാമുകൻ മോഹിച്ചകന്നു
കലയുടെ കലവറ നിറഞ്ഞു തുളുമ്പി
കന്മഷമകന്നു കളിചിരി തുടർന്നു..!!
Comments