അനുപല്ലവിയായ് നീവന്നു ........




ജീവിത അനുരാഗത്തിൻ ശ്രുതി മീട്ടുമ്പോൾ
മാനസ തീരത്തു മറക്കാനാവാതെ മെല്ലെ 
പല്ലവിയായ് ..അനുപല്ലവിയായ് നീവന്നു ........

ആരോഹണ അവരോഹണത്തിന് ലഹരിയിൽ
സപ്ത സ്വരരാഗ മാലികയാലൊരുക്കിയൊരു
വർണ്ണ വസന്തത്തിൻ കതിർമണ്ഡപത്തിൽ
മോഹന ശിവരഞ്ജിനിയിൽ  മയങ്ങിയ നേരത്ത് ....

ജീവിത അനുരാഗത്തിൻ ശ്രുതി മീട്ടുമ്പോൾ
മാനസ തീരത്തു മറക്കാനാവാതെ മെല്ലെ 
പല്ലവിയായ് ..അനുപല്ലവിയായ് നീവന്നു ........

സ്വപ്ന കല്ലോലിനി തീരത്തു നീ പകർന്നാടി
തനിയാവർത്തനത്തിൻ ശീലുകളിൽ നിന്നും
ഉണരുമ്പോൾ നീയെന്നരികത്തു വന്നുനിന്നു
പുഞ്ചിരിപ്പുവിരിയിച്ചു വെഞ്ചാമരം വീശി ...

ജീവിത അനുരാഗത്തിൻ ശ്രുതി മീട്ടുമ്പോൾ
മാനസ തീരത്തു മറക്കാനാവാതെ മെല്ലെ 
പല്ലവിയായ് ..അനുപല്ലവിയായ് നീവന്നു ........

കാലത്തിൻ കാൽച്ചിലമ്പു കുലുക്കിയ
താളലയങ്ങളിലങ്ങു മെല്ലെ നീങ്ങുമ്പോൾ
കാമിനികാഞ്ചനങ്ങളുടെ മായയിൽ
കാമ്യമാം ഉൾക്കാഴ്ചകൾ കാണുവാൻ

ജീവിത അനുരാഗത്തിൻ ശ്രുതി മീട്ടുമ്പോൾ
മാനസ തീരത്തു മറക്കാനാവാതെ മെല്ലെ 
പല്ലവിയായ് ..അനുപല്ലവിയായ് നീവന്നു ........

ജീ ആർ കവിയൂർ
൧൫.൦൭ ൨൦൧൯ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “