മതിയിനി....!!

മുല്ല മലർക്കാവിലെ മണമുള്ള കാറ്റേ
മാരന്റെ ഓർമ്മകളാലങ്ങു  മായാതെ
മറയാതെ മാറത്തു മിന്നുന്ന
മണി കിനാ വിളക്കണക്കല്ലേ ..!!

മുറ്റത്തെ മാവിൻ ചുവട്ടിലായ്  താളമേളത്തോടെ
മണ്ണിൻ മണവും മന്താര ചിരിയും  കുളിരുമായ്
മീട്ടിയ പാട്ടുമായി മനമാകെ മയക്കുന്ന
മഴയെ നീയുമങ്ങു കൂട്ടിനായ്  വന്നുവോ ...!!

മന്ത്രങ്ങളൊരായിരം തൊടുക്കുവാൻ
മംഗളം ചൊല്ലി  കണ്ണടക്കുവാൻ
മതിവന്നുവല്ലോ കൊതി തീർന്നല്ലോ
മതിയിനി മായാ മോഹങ്ങളൊക്കെ ...!!




ഫേസ് ആപ്പ് കടപ്പാട് ചിത്രത്തിന്

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “