അക്ഷര കിതപ്പ്

മെതിയളന്നു നടന്നു  തിരികെ വരാത്തൊരു ദിനങ്ങളുടെ
മതിവരാത്തോർമ്മകൾ വെറുതെയങ്ങു വേട്ടയാടുമ്പോൾ
മനസ്സിന്റെ മതിലകത്താകെ മോഹങ്ങളുടെ കൊടും കാറ്റ്
മടിച്ചു മാറിനിൽക്കുന്ന മഴചുരത്താത്ത പുതു മണ്ണിന്റെ
മണത്തിനായിവെറുതെ കാത്തിരിപ്പിന്റെ  രണം വറ്റി വരണ്ടു
മരണം മണിമുഴക്കിയങ്ങൊരുങ്ങുന്നുവോ  വരാനിരിക്കും
പൈദാഹങ്ങളുടെ പടയണി പെരുമ്പറ ഘോഷങ്ങൾ കാതിൽ
പുലരുവാനുണ്ടിനിയും പകലുകൾക്കു ദൈർക്ക്യം കുറയുന്നു
പടിഞ്ഞാറെ ചക്രവാള കവിളുകൾക്കു വിളർച്ചവന്നിരിക്കുന്നു
പറയാനൊരുങ്ങും  വൈകുന്നു വാക്കുകൾ ഞെരിഞ്ഞമരുന്നു
പെരുവിരലറിയുന്നു ചുണ്ടാണിതള്ളവിരലുകളുടെ വിറയലുകൾ
പലവുരു പറഞ്ഞു പെരുവഴി കേറിയാക്ഷരങ്ങൾക്ക് കിതപ്പ് .......!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “