കുറും കവിതകൾ 791


നിഴലുകൾ തീർത്തു
മോഹങ്ങളുടെ ചിത്രം .
ചക്രവാളപ്പൂവ് വാടി കൊഴിഞ്ഞു ,,!! 

തൊഴിലുറപ്പുകൾ
മായ്ക്കാത്ത ചിത്രം .
പാലക്കാടൻ പച്ച ..!!

ജീവിതയൊളങ്ങളിൽ
ആടിയുലഞ്ഞു നീങ്ങുന്നു .
ഒറ്റയാൾ വഞ്ചി ..!!

അമ്മയെന്നും
ചൂണ്ടാണി വിരലിൻ  ശക്തി .
ഓർമ്മകൾക്കു  നിത്യവസന്തം ..

ചുംബനങ്ങൾക്കു
നനവേറുന്നോർമ്മകൾ .
പരാഗണ മധുരം ..!!

മഴമേഘങ്ങളൊളിക്കുന്നു
ഇടവഴികയറി വരുന്നുണ്ട്
ചെണ്ടത്താളത്തിൽ ഗുളികൻ ..!!

രാമഴയുടെ തനിയാവർത്തനം
അരങ്ങുതകർക്കുന്നു 
ചീവീടുകളും തവളയുംകളും   ..!!

ഊടും പാവും തീർത്തു
ജീവിതമെന്ന  തറികളിൽ.
ബനാറസ് കാഞ്ചിപുരം ..!!

പ്രകൃതിയുടെ വേദികയിൽ 
ഒറ്റക്കുപാടുന്ന വിരഹം.
മഴമേഘങ്ങളകന്നു ..!!

മനസ്സു മനസ്സിന്റെ കാതിൽ
ഒരു തൂവൽ സ്‌പർശം .
പ്രണയ ചിറകു കൊഴിഞ്ഞു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “