ആനന്ദത്തെ അറിയാതെ

Image may contain: plant, flower, outdoor and natureമറക്കാൻ കൊതിക്കാത്ത നിമിഷങ്ങളെ
മഴകന്നു പൊൻ കിരണം പൊഴിച്ചു മെല്ലെ 
മമമനസ്സിൽ നീ തീർക്കുമനുരാഗത്തിൻ
മന്ദാരമലരിടും  മോഹത്തിൻ വസന്തമേ ..!!

ചിരകാലം കാത്തിരുന്നു വാല്മീകത്തിൽ
ചിന്തതൻ മൗനത്തിൻ ചുമലിലുറങ്ങി
ചിറകേറി പറക്കാൻ ഞാനൊരു പതംഗമായ്
ചക്രവാള പൂവിരിയുമപ്പുറത്തെത്തുവാൻ ..

പഞ്ചഭൂതകുപ്പായ പെരുമയിലാർത്തുല്ലസിച്ചു
പൊള്ളയാം മുൾ മുനകളേറ്റു വേദനകൾ തിന്നു
പൊഴിച്ചു കണ്ണുനീർ കണങ്ങളിറ്റിച്ചു വൃഥാ
പെരുമയാർന്നുള്ളിലുറങ്ങുമാനന്ദത്തെയറിയാതെ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “