അവൾക്കില്ല മോചനം ..!!

Image result for seetha under the tree

സീതത്താലേ  ചാലുകീറിയിടത്തുനിന്നും
ലക്ഷ്മണ രേഖതാണ്ടിയവൾ പുഷ്പക വിമാനമേറി
ഭർത്തു  ഹൃദവത്തിനു നോവുപകർത്തി
അന്യന്റെ കുലം മുടിച്ചു അഗ്നിക്കിരയാക്കാൻ
കരണഭൂതയായ് ശംശാപു  വൃക്ഷ ചുവട്ടിൽ
കണ്ണുനീർ മഴപെയ്യിച്ചു കഴിയേണ്ടി വന്നവൾ
പിൽക്കാലത്തു അഗ്നിസാക്ഷിയാവേണ്ടിവന്നൊരു
ജനാപവാദത്തിനിരയാവേണ്ടി വന്നവൾ
ഇന്നവൾക്കു മോചനത്തിനായ് കണ്‌ഠക്ഷോപം
നടത്തി തുപ്പൽ മഴ പൊഴിയിച്ചു ക്ഷീണിക്കുന്നു
അവൾക്കായി അയനം തീർക്കാൻ ക്ലേശിക്കുന്നവരെ
അറിക ഇനിയും സമയം ഉണ്ട് ഏറെ പാഴാക്കാൻ
ജന്മജന്മാന്തരങ്ങൾ കഴിയുകിലും അവൾക്കില്ല മോചനം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “