ജീവിത പുസ്തത്തിലെ കദനം ..!!



മുള്ളും പൂവും വിരിച്ചവീഥികൾ
നിശബ്ദതയുടെ ഭാഷയറിയാണ്ടിന്നു താണ്ടി
കുന്നും താഴ്‍വാരങ്ങളും ചവുട്ടിമെല്ലെ
പതിവുകളൊക്കെ തെറ്റി നിൽക്കുമ്പോൾ
പുസ്തകത്താളുകളൊക്കെ മറിക്കാതെയായ്
നിൻ കണ്ണുകളിലെ മൗനാക്ഷരങ്ങളിന്നിതാ
എൻ കൂട്ടിനായ് വായനക്കൊരുങ്ങുന്നുവല്ലോ
ധന്യതയിതോയിതുയറിയില്ലയെല്ലാം മായയോ ...!!
ഏകാന്തതയിൽ വിരിഞ്ഞ പദ മലരുകളോ
കണ്ണുനീരിലക്ഷരങ്ങൾ തെളിയുന്നുവല്ലോ
നോവിന്നാദ്യ കാവ്യങ്ങളോയീ തോന്നലുകൾ
എഴുതിമായിക്കാമിനി ജീവിത പുസ്തത്തിലെ കദനം ..!!

ഫേസ് ആപ്പ് കടപ്പാട് ചിത്രത്തിന്

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “