Posts

Showing posts from November, 2018

വരൂ ജീവിക്കാം ..!!

Image
വരൂ ജീവിക്കാം ..!! വേദന അത് ഇറങ്ങട്ടെ ഉള്ളിന്റെ ആഴങ്ങളിലേക്ക് എങ്കിലേ നിനക്ക് മനസ്സിലാകുകയുള്ളു നമ്മള്‍ എത്രനാള്‍ ഇരുവരും ഒരുമിച്ചു ജീവിച്ചെന്നു നിനക്കറിയുമോ നമ്മളുടെ ആഗ്രഹങ്ങള്‍ എനിക്കറിയാം അതിനു ഉള്ള കാരണങ്ങള്‍ അതല്ലേ നീ എന്നില്‍ നിന്നുമകന്നു നില്‍ക്കുന്നത് എന്റെ  താല്‍പ്പര്യം നിന്നെ സ്വപ്നത്തില്‍ കണ്ടുമുട്ടുകതന്നെ എന്തെന്നാല്‍ അവിടെ നിയമതടസങ്ങളോന്നുമില്ലല്ലോ ഞാനൊരു കാറ്റായ് മാറി എന്റെ സുഗന്ധം  നിന്നിലേക്ക്‌ എത്തിചേരാം എന്റെ ചുണ്ടുകള്‍ എന്നോടു ചോദിക്കുക ആണ് എപ്പോഴാവുമോ നിനക്ക് ചുംബന പുഷ്പങ്ങലര്‍പ്പിക്കുക ..!! വരിക നീ വരിക എവിടെയാണോ രാവ് ഉരുകി പകലായി മാറുന്നത് ഞാന്‍ കാത്തിരിക്കാം നിനക്കായ് ആ പുഷ്പം നീ പറിച്ചേടുക്കുവോളം മുള്ളുകളെ അവഗണിക്കരുതേ സമയമകലെയല്ലയിനിയും ഞാനും നീയും ഓര്‍മ്മയാകുവോളം .. വരൂ നമുക്ക് ജീവിക്കാം ..!! ജീ ആര്‍ കവിയൂര്‍

മനമാകെ കുളിരണിഞ്ഞു ..!!

Image
മഴത്തുള്ളികള്‍ വീണുടഞ്ഞു നിന്‍ നൂപുരങ്ങള്‍ ചിരിച്ചുയുടഞ്ഞു നിലാവ് പൂത്തുലഞ്ഞു പെയ്യ്തിറങ്ങി നിന്‍ അധരങ്ങളില്‍ മുല്ല പൂവിരിഞ്ഞു അവിളുകളില്‍ മൃദുലമായ്കാറ്റ് ഉമ്മവച്ചു നാണം തിരിതെളിച്ചു ഉടലാകെ കോരിത്തരിച്ചു കാല്‍നഖങ്ങള്‍ വര്‍ണ്ണ ചിത്രം വരച്ചു തരിച്ചു നിന്നു കണ്ടേന്‍ നയനങ്ങള്‍ തേന്‍ മധുരം നുണഞ്ഞു കവിതകള്‍ അറിയാതെ വിരലുകളില്‍ നൃത്തം വച്ചു സൂര്യകിരിടം ചാര്‍ത്തി ചക്രവാളങ്ങളില്‍ നിവര്‍ന്നു പോയ്‌ പോയ രാവിനി വരുമെന്നോര്‍ത്തു നടന്നു കളകളാരവം കെട്ടു കിളിമൊഴിയെറ്റു പാടുന്നു സാഗര തിരമാലകള്‍ കരയെ കെട്ടിപ്പുണര്‍ന്നു മനമാകെ ആനന്ദ ഭൈരവിയില്‍ മുങ്ങിയുരന്നു ..!! ജീ ആര്‍ കവിയൂര്‍ 

അയ്യാ നീയെ ശരണം

Image
അയ്യാ നീയെ ശരണം അയ്യാ നിൻ നാമം ജപിക്കുകിൽ അയ്യോ നരഗത്തിലേക്കോ നീ അറിഞ്ഞിരുന്നു പുഞ്ചിരിക്കുന്നു അലിവില്ലാതെ ആട്ടിയിറക്കുന്നു അക്ഷരാഭ്യാസമില്ലാത്തവര്‍ പോലെ ആഭാസരായി അയ്യന്റെ നാമജപം അലയടിക്കും മനം നൊന്തു കേഴുന്നു അമ്മയും അമ്മൂമ്മയും സ്നേഹത്താല്‍ അകം നിറഞ്ഞു അയ്യനെ വിളിച്ചു നിറച്ച ആഴിയില്‍ ഇടാനാവാതെ നിന്‍ മെയ്യില്‍ അഭിഷേകം ചെയ്യാനാവാതെ അതാ അച്ഛന്റെ തോളിലേറി അറിയാതെ അയ്യപ്പന്‍റെ നാം ജപിക്കും പിഞ്ചു പൈതലും അറിഞ്ഞില്ല ഹിരണ്യകശിപുവും കംസനും അലിവില്ലാതെ നോവിക്കുന്നല്ലോ കഷ്ടം അയ്യാ നിനക്കും വിലങ്ങു തീര്‍ക്കുന്നല്ലോ അതുകണ്ട് എന്നുടെ ഉള്ളവും ഉരുകുന്നുവല്ലോ അകമഴിഞ്ഞ് വിളിക്കുന്നു  ഞാനും ശരണം നീയെ അയ്യപ്പ ..!!  ജീ ആര്‍ കവിയൂര്‍ 

കുറും കവിതകള്‍ 777

പ്രളയത്തില്‍ മുങ്ങി പൊങ്ങിയ വീടുകള്‍ നെടുവീര്‍പ്പിട്ടു ശുദ്ര ജീവികള്‍ കുടികിടപ്പ് ..!! വിറയാര്‍ന്ന അമ്മമനം ഒരുകൈതാങ്ങു സഹായം പ്രളയത്തില്‍ നിന്നും ..!! അതിജീവനം കാത്തു കിടപ്പുണ്ട് പാത്രങ്ങളും പുരയും  . കണ്ണു നിറയിച്ച പ്രളയം  ..!! ചായിപ്പിന്‍ ജാലകത്തിലുടെ കന്നി വെയില്‍ എത്തി നോക്കി അമ്മിക്കല്‍ അമ്മയെ തേടി ..!! ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും മടക്കം കാത്തു കിടപ്പു മുട്ടറ്റം വെള്ളത്തില്‍ കുട്ടനാട് ..!! ഉദിച്ചസ്തമിക്കുന്നുണ്ട് പകലുകള്‍ രാവുകള്‍ സാക്ഷിയായി പഞ്ചഭൂതങ്ങള്‍ ..!! കുന്നിറങ്ങി വരും തേയില മണക്കും കാറ്റില്‍ പ്രണയങ്ങള്‍ പൂത്തുലയുന്നു ..!! ഗംഗയാറൊഴുന്ന കരയില്‍ മൗനം വേവുന്ന മനസ്സില്‍ ഭക്തി ഭക്ഷണമാവുന്നു ..!! മനസ്സുകള്‍ക്ക് ചിറകുവച്ചു മൗനത്തിനു പച്ചില ഗന്ധം . കാറ്റു ശൂളം കുത്തി പരാഗണം ..!! ആകാശവും ആഴിയും തമ്മില്‍ ചക്രവാള സംഗമം മനസ്സില്‍ ഒരു അഗ്നി പര്‍വ്വതം ..!! ചിന്തതന്‍ ചക്രവാളത്തില്‍ ബാല്യം കൗമാരങ്ങള്‍ വെറും ജാലക കാഴ്ച മാത്രം ..!! നിത്യം അറിയുന്നു ചില്ലകളില്‍ ചേക്കേറും ചെറു ഇണക്കപ്പിണക്കങ്ങള്‍ ..!!

''ആവിഷ്കാര മന്ത്രം''

Image
''ആവിഷ്കാര മന്ത്രം'' ശരണം വിളിച്ചാല്‍ കരണം മറിയിക്കും പറയണമെന്നു വെച്ചാലോ ഹോ  മാരണം പാവം പമ്പയാറു നെഞ്ചകം പൊട്ടിയൊഴുകി കാരണം അറിയാതെ ശരകുത്തയാലിനു മൗനം മലകള്‍ ചവിട്ടെറ്റു ആരും കാണാതെ ദുഖിച്ചു എല്ലാം മറിഞ്ഞു കൊണ്ട് പുഞ്ചിരിയാലെ അയ്യന്‍ ഹരിവരാസനം കെട്ടു മടങ്ങുവാന്‍ മാത്രമായ് ഹരിഹര പുത്രനുടെ നാമം വിളിച്ചാലയ്യാ ഹിരണ്യക്ഷരന്മാരുടെ കൂച്ചുവിലങ്ങുകള്‍ എല്ലാം അങ്ങ് ശരിയാകുമെന്നു കരുതി ഭക്തര്‍ വിരിവെക്കാനാവതെ പൈദാഹങ്ങളോടെ മൂകരായ്‌ നെടുവീര്‍പ്പിട്ടു മടങ്ങുന്നയ്യോ ..!! ശരണ മന്ത്രങ്ങള്‍ക്ക് ശക്തി പകരുവാന്‍ മായാ കോയാ ചന്ദന തരികള്‍ എരിഞ്ഞമരുന്നു ആവിഷ്കാര സ്വാതന്ത്യത്തിന്‍ കടക്കലില്‍ കത്തിവെക്കുമോ?.. എന്റെയി അക്ഷരമന്ത്രത്തിന്‍ ഗതി പരഗതി ആവുമോ ..?!! സ്വാമീയെ ശരണം അയ്യപ്പായിനീയേയെന്‍ തുണ ..!! ജീ ആര്‍ കവിയൂര്‍ 

എങ്ങിനെ പറയും .....!!

Image
ഞാൻ എങ്ങിനെ പറയും എന്നെ നിന്റെ ഹൃദയത്തിന് ദ്വാരപാലകനാകുവാനാവില്ല  ..!! വേദനകളും കണ്ണുനീരും നിന്നിലേക്ക്‌ ഇറങ്ങാതെ ഞാൻ പിടിച്ചു നിർത്താം ഞാൻ നിന്റെ ഹൃദയത്തിൽ വസിക്കട്ടെ ഇല്ലായെങ്കിൽ ഞാൻ കണ്ണു നീരായ് നിന്റെ കണ്ണുകളിൽ നിറയും നീ ഇങ്ങിനെ അലോസരപ്പെടുത്തി  കൊണ്ടിരുന്നാൽ മറ്റുള്ളവർ എന്തുധരിക്കും നിന്നെ കുറിച്ച് എന്റെ വീടിനു ഭിത്തികളില്ല വരൂ വന്നു എന്റെ ഹൃദയത്തിൽ വസിക്കുക ഞാൻ എന്റെ മുറിവുകളെ മറക്കട്ടെ നിന്റെ പുഞ്ചിരിയാൽ ഞാൻ പരാജയപ്പെടുന്നു എങ്ങിനെ പറയും എന്ത് കൊണ്ട് ഞാൻ നിന്നെ പ്രണയിക്കുന്നുയെന്നു ..!!

കുറും കവിതകള്‍ 776

കുറും കവിതകള്‍ 776 സ്വപ്‌നങ്ങള്‍ക്കു മങ്ങല്‍ വിതച്ചത് കൊയ്യുവാന്‍ ആകാശ  ചുണ്ടുകള്‍..!! മാനം മുട്ടുന്ന മൗനം  തണലുകള്‍ക്കു നിഴലനക്കം ..!! പിഞ്ചു മോഹങ്ങള്‍ക്ക് നിഴലാഴങ്ങളുടെ  അളവറിയില്ലല്ലോ ..!! ഉള്ളിലെ ഉള്ളിന്റെ തിളക്കങ്ങള്‍ മിന്നുന്നു മുഖ  ലാവണ്യങ്ങളില്‍ ..!! കുറുകുന്നു ഇളം ചുണ്ടുകള്‍ കൂടണയും കാത്തു ചിറകിന്‍ ചൂടുകള്‍ ..!! ചിറകുവിടര്‍ത്താനാവാതെ കൊമ്പിലെ മൗനം . വിരഹത്തിന്റെ പിടിയില്‍ ..!! കുറുകും ചുണ്ടുകളില്‍ മൗനം ഒരുങ്ങുന്നു പ്രണയ ചുംബനങ്ങള്‍ ..!! ലക്‌ഷ്യം മാത്രം മുന്നില്‍ പറന്നകലുന്ന ചിറകുകള്‍ തളര്‍ച്ച അറിയാത്ത വാനം ..!! താഴ്വാരങ്ങളില്‍ കുളിരിറക്കം നനുത്ത മഞ്ഞവെയിലില്‍ മരണ മൗനം കാത്തിരിക്കുന്നു ..!! ചക്രവാള പൂവിന്നു തുടിപ്പ് ഓളങ്ങളില്‍ യാത്രയുടെ നാളെയുടെ വിശപ്പ്‌ ..!!

സ്വാമിയെ ശരണമയ്യപ്പാ .......!!

Image
സ്വാമിയെ ശരണമയ്യപ്പാ .......!! വൃശ്ചിക മഞ്ഞാൽ അഭിഷേക  പുണ്യവുമായ്  നിൽക്കും പൂങ്കാവന മലനിരകളെ നിങ്ങൾ തീർക്കും  കുളിരിൽ വൃതശുദ്ധിയുടെ പുലരിയിൽ രുദ്രാക്ഷ മാലയണിഞ്ഞു ഇരുമുടി ശിരസിലേന്തി ശരണ മന്ത്രഘോഷം മുഴങ്ങുമ്പോൾ എല്ലാം മറന്നു എന്നെ മറന്നയ്യനായ് മാറുന്ന നേരമെത്ര ചേതോഹരം ചിന്മയം ആനന്ദ ദായകം പുണ്യ മുഹൂർത്തം നിന്നെ കണ്ടു തൊഴുതു പടിയിറങ്ങിമ്പോളയ്യാ ഞാനും നീയെന്നുമൊന്നെന്ന  സത്യം മറിയുന്നു അയ്യാ അയ്യപ്പാ ശരണം ..!! ഇതൊന്നുമറിയാതെ കാട്ടും കാടത്തരങ്ങൾ കണ്ടില്ലേ നീയും പുഞ്ചിരി തൂകും നിൻ  നിസ്സംഗ ഭാവം എന്നിൽ ഭക്തി നിരക്കുന്നയ്യ നെയ്ത്തേങ്ങ ഉടച്ചു അഭിഷേക പുണ്യം കൈ കൊള്ളുവാനാവാതെ നിറകണ്ണുകളോടെ നിൽക്കും അനേകായിരങ്ങൾ ഇന്ന് വേദനടെ നിരത്തിലിറങ്ങി മഹിഷികളുടെ മർദനമേറ്റു കഴിയുമ്പോൾ വന്നു നീ വന്നു ശക്തി നൽകി ഹനിക്കുക കലിയുഗവരദ  കാരുണ്യ മൂർത്തേ സ്വാമിയെ ശരണം സ്വാമിയെ ശരണം സ്വാമിയെ ശരണമയ്യപ്പാ .......!! ജീ ആർ കവിയൂർ  

എന്റെ മൗനം ...!!

Image
ഇല്ല വാതായനങ്ങൾ നമ്മൾക്കിടയിലായ് പിന്നെന്തിനു അവ തുറന്നിടാൻ പറയണം ഞാൻ സങ്കൽപ്പിക്കുന്നത് നിന്നെ കുറിച്ച് പലവിധം ഒരു സത്യം എങ്ങിനെയാണോ വെളിവാക്കുന്നത് പോലെ ഞാൻ നിൻ മുഖം കണ്ടു ശബ്ദത്തിലൂടെ അറിഞ്ഞു നിന്റെ ഗന്ധത്തിനായി ഏറെ കൊതിച്ചു എന്റെ വിരുന്നൂണ് നിന്നെ കുറിച്ചുള്ള കനവുകളാണ് പകലുകൾ എനിക്ക് രാത്രിസമാനം കൈയൊഴിയുന്നു നിന്റെ വാക്കുകളെ വരൂ ഇരിക്കുക എന്റെ മൗന ഗുഹാന്തരത്തിൽ ഞാൻ നിന്നെ കുറ്റപ്പെടുത്തുകയില്ലൊരിക്കലും അതെന്റെ ഹൃദയമാണ് അതൊരിക്കലും അനുസരിക്കില്ല നീ എപ്പോഴും തികച്ചും മൂകയാവണം സത്യമെന്നതിനെ ഉൾകൊള്ളുവാനായ് വളഞ്ഞ ചുണ്ടുകള്‍ നാവുകളുടെ  ചലനങ്ങള്‍ വാക്കുകളുടെ വാചാലതയെക്കാളേക്കാൾ ഞാൻ മൗനം തിരഞ്ഞെടുത്തു എന്തെന്നാൽ നിന്നോട് പറയുവാൻ നിന്നെ ഞാൻ സ്നേഹിക്കുന്നു എന്ന് ....!! ജീ ആർ കവിയൂർ  

സമയമായ് ..!!

Image
നിറയുന്ന മിഴിയിണ കൊണിലായിന്നു കാണ്മുയേറെയായ് ഞാനിന്നു നിണം വറ്റിയ ജീവിത വര്‍ണ്ണങ്ങളാല്‍ തീര്‍ക്കുമക്ഷര അക്ഷൌണികള്‍ നികുമ്പിലകള്‍ നീങ്ങി തിങ്ങി വിങ്ങുന്നു തെല്ലും തികച്ചും മാനസികം നിഗ്രഹിക്കുക നിലം പരിശാക്കുകയീ  നീറുമി ചിന്തതന്‍ ചിതയിലായ് നാമജപങ്ങളില്‍ തേടുന്നു വിഗ്രഹ പഞ്ചര നികുഞ്ചരരുടെ ജല്‍പ്പനങ്ങള്‍ നീളുമീ സംസാര സാഗര സീമയിങ്കല്‍ നിന്നു കരേറുക വേഗം വിവേകരാം നിങ്ങളറിയുക സാദരമീ സംങ്കുചിത സംഘയിതര സോദരസോദരികളെ നട്ടല്ലും നടനാലും ഉണ്ടെന്നുയറിയിക്കുക നഷ്ടമാകാതേയിനി  കാക്കുകയീ നമ്മള്‍ തന്‍ ആചാര സംകല്‍പ്പങ്ങള്‍ നാനാത്വത്തില്‍ ഏകാത്വമാണെന്നറിക നിമിഷങ്ങള്‍ കളയാതെ  ഉണ്മയറിയുക ഉണരുക ഉന്നമനത്തിനു സമയമായ്   ..!! ജീ ആർ കവിയൂർ

ദൈവമേ ..!!

Image
ഇല്ലാക്കനിയുടെ വേരുതേടി ഞാനെന്നൊരു ഭാവമുമായ് ഇക്കണ്ട നാടും പടയും കൂടെ ഉണ്ടായിരുന്നപ്പോള്‍ ഇനിയെത്രനാളുണ്ടെന്നോര്‍ത്ത് ഇത്തിരിനേരം ഇഹ പര സുഖദുഃഖത്തിന്‍ ഇഴകള്‍ നെയ്യ്തു ഇമയടച്ചു മനനം ചെയ്യ്തു മൗനിയായ് മെല്ലെ ഈ പഞ്ചഭൂത കുപ്പായമഴിച്ചു ശിവമകന്നു ഇവരോടൊപ്പം സഹശയനം നടത്തുവാന്‍ ഈസ്വരം  കേള്‍ക്കും ദേഹത്ത് വമിക്കും ദൈവമേ ..!! ജീ ആർ കവിയൂർ

ഒരു പിടി പ്രണയ മലരുകള്‍

ഒരു പിടി പ്രണയ മലരുകള്‍ ..!! വാക്കുകളല്ല നിന്റെ അധരങ്ങൾ അടുപ്പിച്ചു  എന്നെ നിന്നിലേക്ക്‌ ഞാൻ പിറവികൊണ്ടു ഒരു കാവ്യമായ് നൃത്തം വച്ചു നിന്റെ ചുണ്ടുകളിൽ നിൻ മിഴികളടക്കു ഇരിക്കുക എൻ കൂടെ നമുക്ക് സഞ്ചരിക്കാം നമ്മുടെ  സ്വപ്ന യാനത്തിലൂടെ അവ വഴുതി വീണു ഇരുവരുടെയും നിദ്രയിൽ എന്നിട്ടു നെയ്തു തീരട്ടെ ഒരു പ്രണയ തൽപ്പമായ് ഒഴിച്ച് വിട്ടു ഞാൻ എന്റെ താളുകൾ വരൂ എൻ പ്രണയമേ നിറക്കുക നിൻ മഷിയാൽ എപ്പോൾ നീ എന്റെ  ഭാഗ്യത്തെ പരിഹസിച്ചീടുന്നു ഞാൻ നിന്നെ കുറ്റപ്പെടുത്തുകയില്ല എനിക്കറിയാം എന്റെ കണ്ണുനീർ കണങ്ങൾ ഏറെ മനസ്സിലാക്കും ഞാൻ എന്റെ കണ്ണുനീരിനെ ശേഖരിച്ചു നിനക്കായി ഒരുവേള നീ അത് ഒരു പൂച്ചെണ്ടായി മാറ്റുമെങ്കിൽ  ..!!

'' തത്വമസി ''

Image
കറുത്തിരുണ്ട കരിമേഘ മാനം തെളിഞ്ഞു ഭക്ത ജന കണ്ഠങ്ങളിലെ ശരണ ഘോഷം മാറ്റൊലികൊണ്ടു മലയാകെ കോരിത്തരിച്ചു മഞ്ഞ മാതാവും മൗനത്തിലാണ്ടു മെല്ലെ ഒന്നുമറിയാതെ ഹരിവരാസനം കേട്ട് ഒരു ചെറുപുഞ്ചിരിയാലെ അയ്യനും ധ്രാഷ്ട്ര്യം എല്ലാം പോയി മറഞ്ഞത് കണ്ടു ധർമ്മത്തിന് ജയം കണ്ടു പുളകിതമായായ് മമമാനസം തൊഴുകൈയ്യോടെ കണ്ണടച്ചു മന്ത്രം മുഴങ്ങിയെങ്ങും '' തത്വമസി ''

കുറും കവിതകള്‍ 775

കുറും കവിതകള്‍ 775 കൊക്കുരുമ്മും കുളിരിൽ കൊഞ്ചലുകൾക്കു അഞ്ചിതം കനവിൽ വിരിയുന്ന പുഷപങ്ങൾ ..!! ഒരേഒരു മനസ്സിൽ തെളിയുന്നോരായിരം വിശ്വാസത്തിന് പൊൻവിളക്ക്‌..!! ആരതിയുഴിഞ്ഞു മനഃശുദ്ധിയൊരുങ്ങി മാനസ്സഗംഗയിൽ ...!! വാതായനങ്ങള്‍ക്കപ്പുറം വിരിഞ്ഞു പുഞ്ചരിച്ചു ശാന്തി തീരങ്ങളില്‍ ശവംനാറികള്‍  ..!! വിശ്വാസത്തിന്‍ നെറുകയില്‍ നിന്നു മനസ്സു ചോദിച്ചു അകലങ്ങളില്‍ അഭയം ..!! ആചാരണങ്ങള്‍ക്കപ്പുറം ചിതാകാശങ്ങളില്‍ മോഹങ്ങള്‍ ചിറകുവിടര്‍ത്തി ..!! അനുരാഗ പൂമര ചോട്ടില്‍ അന്ന് ആദ്യമായി കൈവിട്ടു സത് ചിത് ആനന്ദം ...!! ഇരുട്ടിനെ തൂത്തെറിഞ്ഞു അന്നത്തിന്‍ ചോദന വിശാലമാം പ്രകാശത്തിലേക്ക് ..!! കണ്ടനാർകേളന്‍റെ നെഞ്ചിലെ തീയിലുരുകി ഭക്തിതന്‍ സാദ്രതയില്‍ മയങ്ങി മനം ..!! താളമേള കൊഴുപ്പില്‍ തുലാവിത്തു വിതച്ചു സമൃദ്ധിയുടെ സ്വപ്നം ..!! ഒറ്റക്കിരുന്നു മടുത്തൊരു കൊമ്പിലന്നാദ്യമായ് ഓര്‍ത്തെടുത്തു പ്രണയ ഗന്ധം ..!!

കണ്ണേ ...!!

കുളിരേകും കിനാക്കളെ കിളി പാടും നേരത്ത് കുമിളകള്‍ പോലെ എന്‍ അരികത്തു വന്നെത്തു കളകളം പൊഴിക്കുന്നൊരു അരുവിയുടെ തീരത്ത്‌ കല്ലുവച്ചൊരു കമ്മലിട്ടു കുണുങ്ങി വായോ നീ കൊലുസ്സിന്‍ കിലുക്കമോടെ കൂടണയാന്‍ വായോ കണ്ടു തീരും മുന്‍പേ കഥപറഞ്ഞു തീരും മുന്‍പേ കടന്നകന്നു പോകുക എങ്ങോട്ടോ കടകണ്ണില്‍ നിറയെ കവരും കവിതയുമായി മോഹത്തിന്‍ കൊളുന്തു നുള്ളി കാണാ മറയത്തു പോവതെന്തെ മറക്കുവാനാവുന്നില്ലല്ലോ കളങ്കം കലരാത്ത കരളില്‍ കൂട്ടില്‍ ഇടമെന്തേ തന്നില്ല കന്മദ പൂവുവിരിയും കവിളിണയില്‍ കുങ്കുമ ചുവപ്പ് കദനം മാത്രമെന്തേ തന്നകന്നു പോവതെന്തെ കണ്ണേ ...!!

നീര്‍മിഴിയാകെ നിറഞ്ഞു

നീര്‍മിഴിയാകെ നിറഞ്ഞു തിളങ്ങി നീലനിലാവിലറിയാതെ മനസ്സിളകി  നീയെന്ന സ്വപ്നം ചേര്‍ന്നു മയങ്ങി നാളെയെന്തെന്നറിയാതെ തേങ്ങി നിഴലുകളൊക്കെ അകന്നു പോയി നിന്നോര്‍മ്മകലെന്നെ തേടിയെത്തി നിമ്നോന്നത കുളിരില്‍ അലിഞ്ഞു നീയും ഞാനും ഒന്നാണെന്ന് അറിഞ്ഞു..... നാണമെന്തെന്നു മറന്നു ഞാനിയിന്നും  നാണയങ്ങള്‍ തേടിയെങ്ങോയകന്നു നാഴികകള്‍ക്കിപ്പുറം കണ്ണീര്‍പൊഴിച്ചു നാവറിയാതെ നീറി നീറി  പടുപാട്ടുപാടി ... നീര്‍മിഴിയാകെ നിറഞ്ഞു തിളങ്ങി നീലനിലാവിലറിയാതെ മനസ്സിളകി  നീയെന്ന സ്വപ്നം ചേര്‍ന്നു മയങ്ങി നാളെയെന്തെന്നറിയാതെ തേങ്ങി .....!!

നീ എന്തെ വന്നില്ല ഇതുവരെയും

നീ എന്തെ വന്നില്ല ഇതുവരെയും വിഡിയോ ചാറ്റിലായി വാട്ട്‌സാപ്പിലും വന്നില്ലല്ലോ കണ്ടതുമില്ല അയ്യമ്മോവില്‍ ഫേസ്ബുക്ക് മെസ്സിന്‍ജറിലും എത്തിയൊന്നു നോക്കിയതുമില്ല കാത്തു കാതു കണ്ണ് കഴച്ചു തൊണ്ടകുഴിയിലെ വെള്ളം പറ്റി അവസാനം കണ്ണുനീരും കദനവുമായി കൈമലര്‍ത്തിയതെന്തേ കണ്ണേ പൊന്നെ ലോല ലോല ഹൃദയവുമായ്‌ തൊട്ടാവാടി നിന്നെ എന്തെ കണ്ടതെ ഇല്ലല്ലല്ലോ പെണ്ണെ നോവിന്റെ തീരത്താകെ തനിച്ചു ഞാന്‍ പാട്ടുമ്പാടി നിന്നതോപ്പം നീയറിഞ്ഞില്ലേ കനവിന്‍ പൂമെത്തയിലാകെ നിന്നോര്‍മ്മ പൂത്തുലഞ്ഞു മുല്ലപ്പുവിന്‍ ഗന്ധവുമായ് രാവേറെ ചെന്നിട്ടും അയ്യോ നിലവങ്ങു പെയ്യതൊഴിഞ്ഞു പോയിട്ടും പൊന്നെ രാവിലെ ആയിട്ടുമെന്തേ ഇന്‍ ബോക്സ്‌ ശൂന്യമായി കിടപ്പൂ എന്തരു കഷ്ടം പെണ്ണേ.... നീ എന്തെ വന്നില്ല ഇതുവരയും  വിഡിയോ ചാറ്റിലായി വാട്ട്‌സാപ്പിലും വന്നില്ലല്ലോ കണ്ടതുമില്ല അയ്യമ്മോവില്‍........കണ്ണേ