കുറും കവിതകള്‍ 343

കുറും കവിതകള്‍  343

കണ്ണന്റെ പുഞ്ചിരി അറിഞ്ഞു
അമ്പലപ്പുഴപാല്‍ പായസ രുചിയില്‍
മനം അമ്പാടിയായി

ഏറ്റുവാങ്ങുവാന്‍ മുപ്പതു വെള്ളി കാശും  
അവസാന അത്താഴവും
പകര്‍ന്നു നല്‍കുന്നു വേണ്ടുവോളം

ഇതെന്‍ ശരീരവും രക്തവും
എടുത്തു കൊള്‍ക ,തന്നിടുക
ദുഃഖ സങ്കടം നല്‍കും മുള്‍കിരീടവും കുരിശും


ജീവിത തണലിൽ
നിർവൃതിപകരുന്നൊരു
നീളമേറിയ ചായ....!!

ജീവിത സമാന്തരങ്ങളിൽ
ലംബമാകുന്ന പച്ചിപ്പുകൾ
ഒരൽപ്പം  മോഹം വളർത്തുന്നു

മലമടക്കുകളിൽ
മറക്കുവാനാവാത്ത
ജീവിത നോവുകളുടെ നുള്ളലുകൾ

എന്നെയും   നിന്നെയും തേടി
വരുന്നുണ്ട് ഒരു ജീവിതാന്ത്യം
കൊക്കിൽ ഒതുങ്ങുന്നത് കൊത്തിക്കോ

തണുത്ത വെളുപ്പാൻ കാലത്ത്
നിൻ ഓർമ്മകളെന്നെ വേട്ടയാടി
മഞ്ഞിൻ കണങ്ങളിലച്ചാർത്തുക്കളിൽ

ആകാശ വിതാനത്തിൽ
അക്ഷരചിന്തുക്കൾ തീർക്കുന്നു
അക്ഷമരാം പറവകൂട്ടങ്ങൾ 

Comments

Vineeth M said…
വീണ്ടും വരാം

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “