Posts

Showing posts from April, 2014

കുറും കവിതകള്‍ -200

കുറും കവിതകള്‍ -200 നെഞ്ചിലെ ഇടക്ക തേങ്ങി ശോക രാഗം ഹൃദയ താളം പ്രവാസമേ നിന്‍ നീളമളക്കാന്‍ ഞാന്‍ ആളല്ല കണ്‍ കാഴ്ച ഒരുക്കുമെന്‍ ഗ്രാമമേ നിന്നെ വിട്ടുപിരിയാനാവില്ല പാടാന്‍ മറന്നുപോയ പാട്ടിനു ക്ലാവെറ്റ് മങ്ങിയ കാഴ്ച വിരലുകള്‍ ദാഹം തീര്‍ക്കുന്നുവോ വേദന മീട്ടുന്നു വിപഞ്ചികയില്‍ ഇന്നത്തെ അന്നത്തിന്‍ ഉന്നം നാളെ നമുക്കുള്ളതല്ലല്ലോ മനുഷ്യന്‍ എത്ര സ്വാര്‍ത്ഥന്‍ ഇനിയെത്ര ദൂരം ഒന്നിങ്ങു വന്നെങ്കില്‍ ജാമ്യം തേടി അമ്മയുമില്ല അടുപ്പെരിയുന്നു പൂച്ചയുറക്കം ചമ്മന്തിയുടെ രുചിയേക്കാളിഷ്ടം നീ അരച്ചു ചേര്‍ത്ത സ്നേഹം എന്നിലെ ദാഹം അളക്കാന്‍ നിന്നില്ല നിന്റെ ആഴം

നിലനില്‍പ്പിനായി

നിലനില്‍പ്പിനായി വെയില്‍ ചാറലുകള്‍ക്ക് വിയര്‍പ്പിന്റെ ഗന്ധം മഴക്കാറ്റിനു മണ്ണിന്‍ മണം തീരാത്ത നോവിന്നു തഴുതിട്ടുകൊണ്ട് മാനം കരഞ്ഞു വന്നു മുളച്ച വിത്തുക്കള്‍ക്ക് പുതിയ ഉണര്‍വ് മറ്റുള്ളവക്ക് നിലനില്‍പ്പിന്‍ തുടിപ്പ് ഒടുവില്‍ നിര്‍ത്താത്ത കൂട്ടകരച്ചില്‍ ജീവിതം നീന്തി തുടിച്ചു മരണത്തോളം

കുറും കവിതകൾ 199

കുറും കവിതകൾ 199 അധര വിരാമം കമ്പന സുഖം ചുംബനം തണുത്ത കാറ്റിൽ തലയാട്ടി- വാടിയ ഇലകൾ ഉത്സവ പറമ്പിൽ കാറ്റാടി വേലിയേറ്റയിറക്കങ്ങളില്‍ ഉയര്‍ന്നുതാഴത്തെ ഞണ്ടുകള്‍ സന്യാസി യോഗ നിദ്രയില്‍ സജലമിഴികളിൽ നോവിൻ മൌനം വീഥിയിൽ അലിഞ്ഞു വിടരുമോരോപൂവും പുഞ്ചിരിക്കുന്നത് ദൈവത്തിനെ കണ്ടിട്ടല്ലേ അമ്മിഞ്ഞാ കുന്നിനപ്പുറമല്ലോ മിടിക്കും സ്നേഹം നിറയും ഹൃദയമെന്നുള്ളത് ഇന്ത്യയെന്റെ രാജ്യമാണ് എല്ലാരുമെന്റെ സഹോദരി സഹോദരന്മാരാണ് ബ്രമചര്യം ആശ്രയം ആകാശത്തെ മുത്തച്ഛനും മുത്തശ്ശിയും മുറക്കാൻ ഇടിക്കുന്നു മേഘങ്ങളിൽ ഇടിമുഴക്കം വടക്കിനിയിലുടെ മൂളിയകന്നു കാറ്റ് മുത്തശി ചൊല്ലിയ രാമനാമം പോൽ

പ്രതീക്ഷ

പ്രതീക്ഷ തീവണ്ടിയുടെ നീണ്ട ചൂളം വിളി കാലുകൾ മെല്ലെ  നിവർന്നു വീശുന്ന കൈകൾ  യാത്രാമൊഴി മലകൾ മന്ത്രിച്ചു പേരാലുകൾ കാറ്റിലാടി സൂര്യവെട്ടം കുത്തി നോവിച്ചു കാഴ്ചകൾ മറച്ചു ഗുഹതാണ്ടി യാത്ര വയറു മൂളി വിശപ്പെന്ന് ഒടുങ്ങാത്ത വഴികൾ ഉയരുന്ന പ്രതീക്ഷകൾ മൗനത്തിനു രാത്രിയുടെ നിറം     കണ്ണുകൾ മെല്ലെയടഞ്ഞു   പിറക്കാനിരിക്കും പകലിന്റെ സ്വപ്നായനങ്ങൾക്കായി

സ്വാർത്ഥത

സ്വാർത്ഥത മണ്ണിൽ തീരാത്ത ദുരിതത്തിൻ നോവു പാട്ട് വിണ്ണിൽ തീർക്കുന്നു  കരിമേഘ കുട്ടുകളാൽ വിഷാദം വാർന്നൊഴുകിയ ചാലുകളിൽ വിരഹത്തിൻ ശ്രുതി ചേർന്ന് അലിഞ്ഞുവല്ലോ കുയിലുകളെറ്റു പാടുന്നുവോ ആ കളകാഞ്ചി അഞ്ചിതമാക്കി മനസ്സിന്റെ ചില്ലകളിൽ അറിയാതെ നിറക്കുട്ടുകൾ വരികളായി വിങ്ങുന്ന നോവുകൾക്കാശ്വാസമായ് ഇടമുറിയാതെ പോവല്ലേയെൻ വിശ്വാസമേ ഇമപുട്ടുന്നിടത്തെല്ലാം നീ  മാത്രമായി മാറുന്നു  പ്രാണസഖിയായിയിരിക്കണമേ മറ്റാർക്കും കൂട്ടുപോകാതെ എൻ ശ്വാസനിശ്വാസങ്ങളിൽ എന്നിൽ നിഴലായി നിൽക്കണമേ കവിതേ .

എന്റെ പുലമ്പലുകൾ - 20

എന്റെ പുലമ്പലുകൾ - 20 എഴുതി തേഞ്ഞ വാക്കുകൾക്ക് മടുപ്പിന്റെ ചെടിക്കും മണം വെടുപ്പിന്റെ അളവുകോൽ വഴുതി വീണ പോൽ വെളുപ്പിന്റെ പ്രതലങ്ങളിൽ നീലിമ പടർത്തിയാകാശ വർണ്ണം ഇടക്ക് എതിർപ്പിന്റെ നാവുകൾക്ക് കാട്ടു തീയുടെ തീക്ഷണത മനസ്സിന്റെ പുസ്തകതാളുകളിൽ അന്യതയുടെ അന്ധാളിപ്പുകൾ വിജനമായി മരുഭൂവിയതിൽ കള്ളിമുള്ളുകളുടെ  കുത്തി നൊവുകൾ എവിടെ നിന്നോ അദൃശ്യ ശക്തിയുടെ പ്രേരണയാൽ വീണ്ടും ഉയർത്തെഴുനെൽപ്പിന്റെ വഴികളിൽ അകലെ കുയിലുകൾ കൂകിവിളിക്കുന്നു മുല്ലപ്പുവിന്റെ മാസ്മരഗന്ധം കാട്ടാറുകളുടെ കള കള നാദം ചുരം താണ്ടി വരുന്ന മഴയുടെ പൊടി മണം ഉണർന്നു വീണ്ടും തൂലിക ഉയിരിന്റെ നെടുവീർപ്പുകൾ അക്ഷരനാമ്പുകൾക്ക് പച്ചിപ്പ് ഇല്ലയിനിയില്ല ഒരു തിരിഞ്ഞു നോട്ടം ആരും ആരെയും നോക്കാതെ ഒറ്റയാൾ പടയാളിയായിനി മുന്നേറുക തന്നെ ............

കുറും കവിതകൾ 198

കുറും കവിതകൾ 198 വേനൽ മഴപൂരം ആനന്ദാശ്രു  തീരത്തു മേടമാസ സായന്തനങ്ങൾ         വാൽ പുഴുക്കൾക്ക് അന്നം ഉറുമ്പുകളുടെ ഘോഷയാത്ര എന്റെ വായന മരിച്ച ഷെൽഫ്   ശലഭങ്ങൾ നിർഭയം മൌസുകളാൽ യുദ്ധം വേനൽക്കാലയവധി     കവിതയായി വന്നു കവിയൂരിൽ ആശ്വാസമായി ഹൈക്കുവിൻ കാവ്യ സദ്യ വേനലിൻ വാശിയകറ്റി കുളിർക്കാറ്റു പൂരത്തിനൊരുങ്ങുന്നു ആകാശം മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു പവ്വർകട്ടിനു ആശ്വാസം     ഉറക്കം മരണ തുല്യമാണ് പ്രണയം മാരണവും അറിയുന്നു സ്വപ്നായനം വഴിയരികിൽ കാത്തു കിടക്കുന്നു സ്വപ്നമായി അന്യ നാട്ടിലേക്ക് ആർക്കും വേണ്ടാതെ ചക്ക 

പ്രത്യാശയുടെ നിഴൽ വഴികളിൽ

പ്രത്യാശയുടെ നിഴൽ വഴികളിൽ നെഞ്ചിനൊടു  ചേർത്ത പുസ്തകത്തിനുള്ളിൽ പേറും പ്രണയവും പരിസ്ഥിതിയുടെ സൌന്ദര്യവും നിറഞ്ഞു കത്തും രോഷവും അഗ്നി പടർത്തുന്ന താളുകളിൽ നിന്നും മെല്ലെ നടന്നു കയറി തിക്കി തിരക്കിയ യാത്രക്കിടയിൽ കൂർത്ത മുനയുള്ള കണ്ണുകളാൽ  നൊവേറ്റലുകൾ   ഇറങ്ങി നടന്നു പതിയിരിക്കും ക്ഷുദ്ര ജന്തുക്കളുടെ ഒളിയിട  പൊത്തുകൾ താണ്ടി  ചരൽ വിരിഞ്ഞ ഇടവഴി അവസാനിക്കും മുല്ലപൂത്തു മണം പകരും മുറ്റത്തു എത്തി നിൽക്കുമ്പോൾ നഷ്ടം വരാത്ത പകലിന്റെ പ്രണയം സന്നിവേശിക്കപ്പെടുന്ന ചക്രവാളത്തിൻ കവിൾ തുടുപ്പുകൾകണ്ടു  നല്ലൊരു നാളെ സ്വപ്നം കണ്ടൊരു പൂത്തുലഞ്ഞു കവിത പുസ്തകത്തിലുടെ നെടുവീർപ്പിടുമ്പോഴങ്ങു ആകാശച്ചെരുവിൽ  ചന്ദ്രിക വെള്ളി തീർക്കുന്നു  മേഘ കൊലുസ്സുമായി മെല്ലെ പൊഴിച്ചു മേട ചൂടിനു   കുലിർമ്മയായ് ആനന്ദാശ്രു നാളെയുടെ പ്രത്യാശയുടെ കുളിർ നാമ്പുകൾ വിരിഞ്ഞു മനസ്സിലും വയലുകളിലുമായ്   

എന്നിലെ അവള്‍

എന്നിലെ അവള്‍ നിന്നെ കണ്ടു മുട്ടിയത്തിനു ശേഷമേ അറിഞ്ഞുള്ളു എന്നിലെ ശൂന്യതകളെ കുറിച്ച് I  തിക്കിലും തിരക്കിലും പെട്ട് എന്നെ  ഞാൻ അറിഞ്ഞിരുന്നില്ല നീ വന്നകന്നിരുന്നു എന്റെ ഏകാന്തതയുടെ കുളിർത്തെന്നലായി ആകാശത്തിൻ നീലിമകളിൽ നിന്നെ തിരഞ്ഞു മഞ്ഞിൻ കണമായി മരുപച്ചയുടെ വിശുദ്ധികളിൽ ഞാൻ അറിഞ്ഞു  നിൻ സാമീപ്യം കടലിൻ തിരകളുടെ ഏറ്റകുറച്ചിലുകളില്‍ നിന്‍ ഹൃദയ മിടുപ്പുകള്‍ ഞാന്‍ അറിഞ്ഞു എന്നില്‍ ഒന്നും നിറക്കുന്നില്ല നീയില്ലാതെ കടലിന്റെ ഇരമ്പലുകള്‍ താഴവാരങ്ങളുടെ മൗനനിറവുകള്‍ രാത്രിയിലെ ആകാശം കാറ്റിന്റെ സംഗീതം എല്ലാം എന്നെ ആലിംഗനം ചെയ്യുന്നു സത്യം സത്യമാണ് നീ ആണ് എന്നില്‍നിന്നും ഒഴുകി വിരിയുന്നു എന്‍ വിരല്‍ത്തുമ്പിലെ നിങ്ങള്‍ കാണും കവിത

ജീവിതം

ജീവിതം ഞാന്‍ ഒരു പര്‍വ്വതം നിശബ്ദത ആണ് എന്റെ മുഖമുദ്ര ഞാന്‍ ഒരു മഴ മേഘങ്ങളാണ് എന്റെ വീട് ഞാന്‍ കാറ്റാണ് കാടിനുമുകളില്‍ ഒഴുകിനടക്കുന്നു ഞാന്‍ ഒരു തിരയാണ് വേലിയേറ്റമാണ് എന്റെ പാണ്ഡിത്യം ഞാന്‍ ഒരു പക്ഷി സ്വാതന്ത്ര്യം  എന്റെ ചിറകുകള്‍ ഞാന്‍ ഒരു പൂവ് സുഗന്ധം എനിക്ക് മാത്രമായുണ്ട് ഞാന്‍ ഭ്രമരം മൂളലാണ് എന്‍ സ്നേഹം ഞാന്‍ ഒരു പൊങ്ങു തടി വെള്ളത്തില്‍ പൊങ്ങിയുംതാണും കിടക്കുന്നു ഞാന്‍ ജീവിക്കുന്നു താരകങ്ങളുടെ തിളക്കങ്ങളില്‍ ശിശുക്കളുടെ പുഞ്ചിരിയില്‍ പക്ഷികളുടെ പറക്കലില്‍ വിത്തുകളുടെ അങ്കുരത്തില്‍ ഞാന്‍ ഒരു അത്ഭുതം അതെ ഞാനാണ് ജീവിതം ............

ഉണരുക

Image
ഊര്‍ന്നിറങ്ങിയൊഴുകി ഇലതുമ്പിലുടെയും ചുള്ളി കമ്പിലുടെയും കണ്ണുനീര്‍ അതെ പ്രകൃതി അവള്‍ നൊന്തു കരയുകയാണ് ഇനിയെത്ര നാള്‍ ഒരു ജലയുദ്ധം വരേയെക്കോ?. ഉണരുകയിനി ഹേ മനുഷ്യാ ഉറക്കം നടിക്കാതെ സംരക്ഷിക്കുക ജലസമ്പത്തുകളെ

എന്റെ പുലമ്പലുകള്‍ -19

എന്റെ പുലമ്പലുകള്‍ -19 ആഗ്രഹങ്ങള്‍ എവിടെ ഒടുങ്ങുമെന്ന്. അതൊരു അനുഭവമാണ് എല്ലാവരും ശ്രമിക്കുന്നു ആരെങ്കിലും ചിന്തിക്കാറുണ്ടോ ആവോ പ്രയാണത്തിന്‍ അവസ്ഥ എന്താകുമോ രണ്ടു വാക്കുകളവളോടു പറഞ്ഞു കഴിഞ്ഞപ്പോള്‍ വേദന എവിടെയോ പോയി മറഞ്ഞു മാലോകര്‍ എന്നോടു ചോദിച്ചു നിനക്ക് എന്ത് പറ്റിയെന്നു വെറുതെ ഒന്നുമറിയാതെ ചിരിച്ചു കാണിച്ചു എന്നാലും എനിക്കു പറയാന്‍ കഴിഞ്ഞില്ല ഞങ്ങള്‍ പ്രണയത്തിലായെന്നു.

പറയാനില്ല വാക്കുകളാല്‍ .....

പറയാനില്ല വാക്കുകളാല്‍ പാല്‍പ്പായാസ വിശുദ്ധിയില്‍ അമ്പലപ്പുഴയില്‍ മനമൊടികളിച്ചു കണ്ണന്റെ പുഞ്ചിരി പ്രപഞ്ചത്തില്‍ മിഴാവിന്റെ    മാന്ത്രിക ധ്വനിയില്‍ ചാക്ക്യാരുടെ ശബ്ദം മുക്കി തുള്ളിയാടി കുഞ്ചന്റെ കളിമുറ്റം മണിക്കിണറില്‍ നിന്നും ജലതീര്‍ത്ഥം മണി മുഴക്കി ശംഖു വിളികളാല്‍ മനമാം ശ്രീ കോവിലില്‍ നൈവേദ്യം പാര്‍ത്ഥന്റെ ദുഃഖമകറ്റിയൊനെ പാര്‍ത്തോരെന്‍ ജന്മസാഫല്യം പറയാനെനിക്കില്ല വാക്കുകളാല്‍ കണ്ണാ !!

വരിക വേഗം

വരിക വേഗം കത്തിയെരിയും തിരിനാളമായ്‌ മനം കാത്തുനിന്നു നിന്നെയി വഴിത്താരയില്‍ കാണാതെ തേങ്ങി കണ്ണുനീര്‍ വാര്‍ന്നോഴുകിയി കര്‍ണ്ണികാരത്തിന്‍  തണലിലായി നില്‍പ്പു ഓര്‍മ്മളോടി കളിച്ചോരെന്‍ ഓലപ്പുരയുടെ ചരല്‍ വിരിയില്‍ ഓലനും തോരനും കഞ്ഞിയും കറിയും ഒട്ടല്ല ഒരായിരം വട്ടം മുത്തമിട്ട ബാല്യമേ ആ നല്ലനാളിന്‍ ഓളപരപ്പിന്റെ ആഴങ്ങളില്‍ കൈകോര്‍ത്തു നടന്നോരാ ആരാമ സുഖ ശീതള ശയ്യകളില്‍ ആരുമറിയാതെ ഓടിയകന്നൊരു  കാലത്തിന്‍ കാല്‍പ്പെരുമാറ്റത്തിനു കാതോര്‍ക്കുമ്പോള്‍ കാതരയായിയെന്‍ മനം തേങ്ങുന്നു കാതങ്ങളിനിയുമേറെയില്ല താണ്ടുവാന്‍ കളിവഞ്ചി പോലെയി ജീവിതമൊടുങ്ങുവാനായി

നികുംഭിലതേടി.........

 നികുംഭിലതേടി......... വാക്കുകള്‍ തെന്നി താഴവാരങ്ങളിലേക്ക് മിണ്ടാത്ത വരികളായി പുഴയിലുടെ നിമിഷങ്ങള്‍ക്ക് വാചാലതയുടെ മൌനഗര്‍ഭം ഹൃദയത്തിന് ഭീരുതയുടെ  മുഖം പോയ്പോയ നാളുകളുടെ നിറങ്ങള്‍ വാര്‍ന്നു പിരിമുറുക്കങ്ങളുടെ അങ്കലാപ്പില്‍ പറയാന്‍ ഒരുങ്ങിയവ ശംശാപ വൃക്ഷ കൊമ്പുകളില്‍ മറന്നുവെച്ച ആയുധങ്ങളോടൊപ്പം പുസ്തകത്താളിലാക്കിയ ഇതിഹാസ അജ്ഞാതവാസങ്ങളില്‍ കുങ്കനായി ബ്രുഹന്ന്ളയായി അങ്ങിനെ പലരായി ഇന്നും ചുറ്റികൊണ്ടിരിക്കുന്നു വാക്കുകളുടെ മൊഴിയടയാളങ്ങള്‍ തേടി ഈ ജീവിത പ്രഹേളികകളില്‍   

കുറും കവിതകള്‍ 197

കുറും കവിതകള്‍ 197 മേടമാസത്തെ മടിശീല കിലുക്കം പഞ്ഞ കര്‍ക്കിടകം കതിരായി വിരിഞ്ഞത് പതിരായി മാറി ഹലലന്റെ ദുഃഖം വിതച്ചത് ദുഃഖം കൊയ്യ്തത് സന്തോഷം അറയിലെത്തിയത് ഒരു പിടി ഇടിയും മഴയും വഴിയോര വാണിഭം നെഞ്ചത്തു കൈവച്ച് കണ്ണടച്ചു ഏക്കറും ലിഗ്സും അളന്നു തിരിച്ച് അവസാനം ആറടി മാത്രം വിഷുക്കണികണ്ടു കൈകളില്‍ കിലുക്കം കണ്ണുകളില്‍ തിളക്കം കണ്ണെത്താ ദൂരത്തേക്കു കടത്ത് തോണിയും കാത്തു നൊമ്പരക്കാഴ്ച കരിമഷി കണ്ണില്‍ പെയ്യ്ത മഴയ്ക്ക് ലവണ രസം ഓട്ട കീശയിലാകെ ഒട്ടാത്ത ഒരെണ്ണം ഒറ്റ വോട്ടുമാത്രം ....

കണിയുണരും നേരത്ത് (ലളിത ഗാനം ) ജീ ആര്‍ കവിയൂര്‍

കണിയുണരും നേരത്ത് (ലളിത ഗാനം ) ജീ ആര്‍ കവിയൂര്‍ കണ്ടില്ല നിന്നെ മാത്രം കണിയുണരും നേരത്ത് കരളിലുയരുന്നല്ലോ കാമനകളുടെ നോവുകളില്‍ പടരുന്നു നിന്‍ വേണു ഗാനം പകരുന്നു എന്നില്‍ സന്തോഷം പലയുരുവ് നിന്നെ കാണാന്‍ പലയിടത്തു ഞാന്‍ അലയുമ്പോള്‍ മാനത്തൊരു മഴമേഘമായി മലരണിയും കാടുകളില്‍ മയിലാട്ടം കാണുമ്പോഴും മായക്കണ്ണാ മനമാകെ കുളിരുന്നു ഗോപസ്ത്രികളുടെ ചാരത്തോ പാല്‍ ചുരത്തും പൈക്കളോടോത്തോ നിന്‍ അപദാനം പാടും ഋഷിമാരോടോത്തോ കണ്ടില്ല നിന്നെ മാത്രം കണിയുണരും നേരത്ത്

വിഷു കെണി

വിഷു കെണി മേടം വന്നു മനസ്സില്‍ മാത്രം തെളിഞ്ഞില്ല ഒന്നുമേ തിരഞ്ഞെടുപ്പിന്‍ ചൂടില്‍ കണിക്കൊന്നകള്‍ കൊഞ്ഞനം കാട്ടി ചിരിച്ചു ഒപ്പം അസാധുക്കളും നോട്ടവും കുടെ ചിരിച്ചു ചൂലും കൈപ്പത്തിയും താമരയും അരിവാളും ചുറ്റികയും നക്ഷത്രങ്ങളും ഉദയസുര്യനും ഏണിയും ഏഷണിയും തമ്മില്‍ ചാക്കിട്ടു പിടുത്തത്തില്‍ ആം ആദ്മികളെ ആമം വച്ചു മങ്ങലേല്‍പ്പിക്കുന്നു വിഷുപക്ഷിയുടെ പാട്ടിന്‍ താളത്തില്‍ വിത്തും കൈക്കോട്ടും തേടിയലഞ്ഞു അവയൊക്കെ അന്യ സംസ്ഥാനത്തിലേക്കു വണ്ടികയറി കണിവെക്കാന്‍ കെണികള്‍ മാത്രം

ഹേ കാറ്റേ !!!

ഹേ കാറ്റേ !!! ഹേ കാറ്റേ ! സമുദ്രത്തിനോടൊപ്പം നൃത്തം വെക്കുന്ന താളത്മകമാം മൗനം മരുഭൂവിന്റെ നടുവിൽ കാറ്റിന്റെ ഗതി മാറുമ്പോൾ മരീചികകളുടെ പരിമളം എന്റെ പ്രണയം കിട്ടാതെയകലുന്നുവല്ലോ കാറ്റേ നീ മരുഭൂമിയും 1 മരുപച്ചകളും താഴവാരങ്ങളും  താണ്ടു മലകൾ കയറുക കൊണ്ടുവരുക കടലിൻ ഗന്ധങ്ങൾ തഴവാരങ്ങളുടെ പച്ചിമ തത്തകളുടെ ചിലപ്പുകൾ പർവ്വതങ്ങളുടെ മഞ്ഞും കാറ്റേ നീ! ഉഷ്‌ണമേഖലകളെ മഴയാൽ പ്രളയത്തിൽ മുക്കുക നിൻ ശക്തിയാൽ എന്നെ പിടിച്ചു നിർത്തുക എന്റെ ദേഷ്യത്തെ ആശ്ശേഷിക്കുക ഉന്മാദത്തെ തണിപ്പിക്കുക ഞാൻ എന്ന കൊടുംകാറ്റിനെ അടക്കുക !!!!

നിന്നെ അറിയുന്നു ....

നിന്നെ അറിയുന്നു .... വൃക്ഷം  നിനക്ക്  തണലേകുമ്പോൾ   ഞാൻ   കരുതും  സുഗന്ധത്താൽ നാം  ആലിംഗ ബദ്ധരായിയെന്നു ഞാൻ നിൻ ഹൃദയത്തിലൊരു തൂവൽ സ്പർശമായി പുലർകാലങ്ങളുടെ ചക്രവാള സീമകൾ  അറിയുന്നു നിൻ മൗനം പേറും ചുണ്ടുകളുടെ സാന്ദ്രത രാത്രിയുടെ കെട്ടിപ്പിടുത്തത്തിൽ നിന്നും മുക്തമായ പകലിൽ ഞാൻ നിൻ മുന്നിൽ വിരിയും താമരയുമായി എത്തുമ്പോൾ മസൃണമായ ചിരികൾ സായന്തനങ്ങൾ വരെ നിലനിർത്തുന്നു എന്നിൽ സന്തോഷം എനിക്കറിയാം നീ നിന്റെ ആത്മാവിന്റെ ആഴങ്ങൾ വരെ എനിക്കായി കാത്തു വെക്കുന്ന പിറക്കാൻ ഇരിക്കുമൊരു പകൽ എനിക്കായി മാത്രം

കുറും കവിതകള്‍ - 196

കുറും കവിതകള്‍ - 196 ശരത്കാല നിലാവ് അവളുടെ  നിഴലുകള്‍ ജാലക പ്രണയം കടംകൊണ്ട വിഷു വിഷമമറിയാതെ കോലായില്‍ പുഞ്ചിരി പൂത്തിരി  വിടര്‍ന്നു കണിഒരുക്കിമുന്നിലമ്മ കൈ നീട്ടവുമായി ദൂരെ അച്ഛന്‍ അടര്‍ന്നു  വീണ കൊന്ന പൂക്കള്‍ ഓർമ്മകൾക്ക് തിരയിളക്കം മനസ്സിനു പിരിമുറുക്കം പ്രവാസം ദുർഘടം കോരിചോരിയും മഴ ഇടിയും മിന്നലിനും കൂട്ടിനു എനിക്ക് ഓർമ്മകളും നിന്‍ കണ്ണില്‍ മൊട്ടിട്ട് വിരിഞ്ഞത് എന്‍ നെഞ്ചകത്തിലല്ലോ കാറ്റുവന്നു കുലുക്കിചിരിപ്പിച്ചു മധു തത്ത കിളിച്ചുണ്ടന്‍ മാങ്ങാ മനസ്സിലും എഴുത്തിലുമൊതുങ്ങി മധുരം പ്രമേഹം മണം പകരുന്നു മന്സ്സിലെവിടെയോ ഒരു നൊമ്പരം നാളെയെന്തെനറിയാതെ കാറ്റില്‍ വിറകൊണ്ടു ശിഖരങ്ങളിലെ  ഇലകള്‍ ഓശാന പാടുന്നു മനസ്സിനുള്ളില്‍ യുദാസ് ഉണര്‍ന്നിരിക്കുന്നു 

മരീചികയിൽ -കവിത -ജീ ആർ കവിയൂർ

മരീചികയിൽ  -കവിത -ജീ ആർ കവിയൂർ ഒരു പിടി കണിക്കൊന്നയും വിഷുപക്ഷിപ്പാട്ടിനു കാതോർത്തും തൂശനിലയിലെ വിഭവങ്ങളും പുത്തനുടുപ്പിട്ട് തുള്ളി ചാടിയും തെന്മാവിലെ മാങ്ങയുടെ രുചിയും കൈനീട്ടവുമായി പൂരപ്പറമ്പിലെ കണ്മഷി ചാന്തു സിന്ദൂരവും വളകിലുങ്ങുമൊർമ്മകളാൽ ഇന്നുമെൻ മനമറിയാതെ എന്നെ മറന്നങ്ങു നിന്നെ ഓർക്കുന്നു കൊത്തുകല്ലും കണ്ണുപൊത്തിയും മണ്ണപ്പം ചുട്ടതും അമ്മയുമച്ഛനുമായി കളിച്ചു വഴക്കിട്ടു പിരിഞ്ഞു പോട്ടിയുടഞ്ഞ വലപ്പൊട്ടുകളിന്നും മായാതെ ജീവിക്കാൻ ശക്തി പകരുന്നുയി പ്രവാസ ലോകത്തെ ഊഷര ഭൂവിൻ മരീചികയിൽ 

വോട്ടു ചെയ്യ്തോ

വോട്ടു ചെയ്യ്തോ സുഹൃത്തിന്‍ ചോദ്യം ചാറ്റിലുടെ വോട്ടു ചെയ്യ്തോ എന്ന് മറുപടി കേട്ട് അവന്‍ ഞെട്ടി കാണും എനിക്കില്ല അങ്ങിനെ ഒരു അവകാശവും അതിനുള്ള പട്ടികയില്‍ പേരും ഒരു  റേഷന്‍ കാര്‍ഡും പാസ്‌ പോര്‍ട്ട്‌ ഇല്ല കുറെ നര കേറിയ ഇന്ദ്രന്‍ മാരും കയ്യില്‍ ചൂലും മനസ്സില്‍ കൊടുവാളും കൈപ്പത്തി കാണിച്ചു ഭയപ്പെടുത്തുന്ന പിഴുതു എറിയാറായ കോണ്‍ ഗ്രാസ്സും ആരുജയിച്ചാലും തോറ്റാലും എനിക്ക് പ്രവാസമാണ് ഉഷരഭൂവില്‍ പണം കൊയ്യാന്‍ പോയവന്‍ ദാരിദ്രവാസിയായി ഞാനും ഒരു ഇന്ത്യന്‍

മടുക്കുന്നു അല്ലെ

Image
മടുക്കുന്നു അല്ലെ ഇതിനൊരവസാനവും അവ്സ്ഥാന്തരവുമില്ലേ ചൂടും തണുപ്പും മാറിമാറി എവിടെയും ആഗ്രഹങ്ങളുടെ ശവം തീനികള്‍ പണപണ്ടാരങ്ങള്‍ എന്തിനും ഏതിനും കുറ്റവും കുറവുകള്‍ കണ്ടു പരിഹാസങ്ങള്‍ ആഹാരനീഹരങ്ങള്‍ക്ക് രുചികുറവു വിശപ്പുകള്‍ പടിയിറങ്ങിയ ശരീരം മടുപ്പേറെ പിന്നെയും അതെ വീഥികള്‍ അപരിചിതമായ മുഖങ്ങള്‍ ഒടുങ്ങാത്ത കര്‍മ്മ- കാണ്ഡപ്രയാണം കല്പാന്തകാലത്തോളം

കെണി ഒരുക്കുന്നു - ജീ ആർ കവിയൂർ

കെണി ഒരുക്കുന്നു - ജീ ആർ കവിയൂർ   ആന്തുറിയവും  മണിപ്ലന്റുകളും മുറ്റത്തും ചെടിച്ചട്ടികളിലും സ്ഥാനം പിടിക്കുമ്പോൾ  കണിക്കൊന്നകൾക്ക്  കുപ്പയിലുമില്ല ഇടം മുണ്ട് മുറുക്കി ഉടുത്തു മേടം വരുന്നതും കാത്തു  വിശന്നു വിഷമിക്കുന്നവനു മാത്രം വിഷു  ഉള്ളവനുയെന്നുമാഘോഷഘോഷങ്ങൾ  വിത്തും കൈക്കോട്ടും വിഷുപ്പക്ഷിയും ഒക്കെയിന്നു  കമ്പ്യൂട്ടറിൽ ജെ പി ജി ഫയൽ ആയി നാടുകടന്നു  തിരികെ ആഘോഷ ആശംസകൾക്കായി  എന്തുവന്നാലും കടൽകടന്നു  കണിയൊരുക്കി പ്രവാസി  കൈനീട്ടങ്ങൾ കൊടുക്കുമ്പോളിന്നു അയ്യഞ്ചു വർഷം മാറി മാറി ഭരണം കൈയ്യാളുന്നവർ രണ്ടു കൈയും നീട്ടി സ്വീകരിച്ചിട്ടു  കെണിയൊരുക്കുന്നു ...  

കുറും കവിതകള്‍ 195

കുറും കവിതകള്‍ 195 അടുക്കലാണെങ്കിലും മനം കൊണ്ട് അകലെയി ദേശാന്തരഗമനത്തില്‍ നഷ്ടപ്പെട്ട വീഥി തേടുക തീഷ്ണം ആകാശ പൂവിന്‍ ചുവട്ടില്‍ കൊടുംകാറ്റില്‍ നമസ്ക്കരിക്കുന്നു പഴവീടുകള്‍ നക്ഷത്രം നിറഞ്ഞ ആകാശത്തു തമോഗര്‍ത്തം ഒരു പൂര്‍ണേന്ദു തിരപോലെ വന്നൊരു തെന്നല്‍ പിന്‍വാങ്ങി വേഴാമ്പല്‍ തേങ്ങി വേദന നിറഞ്ഞ തിളക്കം മങ്ങിയ കണ്ണില്‍ കവിതെയെവിടെ ഒരു കണ്ണ് ഞാന്‍ കണ്ടേ കവിതവിരിയുന്നതില്‍ കണ്മഷി ചേലിനൊപ്പം സായാഹ്ന നീഹാരം പള്ളി മണികള്‍ക്കും ഒച്ചയടപ്പ്‌ 

കാഴ്ചകള്‍

കാഴ്ചകള്‍ ഒരുനീല മുകില്‍ മാനത്തെ പ്രണയിച്ചു മാരിവില്ലിന്‍ ശോഭയെ കണ്ടു മനംമയങ്ങും മലയുടെ കനവുകളെ ഒന്നോര്‍ക്കുകില്‍ താഴ്‌വാരങ്ങളില്‍ മണ്ണിന്‍ മോഹമേറെ പറവതുണ്ടോ ,ആര്‍ത്തിരമ്പും കടലിനും ഉണ്ടേയേറെ പാരവശ്യം തിരകളിലുടെ കരയോടു അടുക്കാന്‍ വെമ്പുമ്പോള്‍ തീര്‍ന്നു പോകുന്നോ ആത്മഹര്‍ഷം അകലങ്ങളില്‍ കാണും കാഴ്ചകള്‍ വെറും മരീചികപോലെയല്ലോ ഇണങ്ങുമ്പോള്‍ പിണങ്ങുകയും പിണങ്ങുമ്പോള്‍ ഇണങ്ങുകയുമല്ലോ പ്രപഞ്ച സത്യത്തിന്‍ പൊരുള്‍ എന്നറിയാതെ അനുമാനിച്ചു പോകുന്നുയി കാഴ്ചകള്‍  കാണുമ്പോള്‍  

കുറും കവിതകള്‍ 194

കുറും കവിതകള്‍ 194 നിൻ കരി നീല കണ്ണിൽ വിരിയും കന്മ്ദങ്ങൾ   വൃശ്ചിക പൂനിലാവ്‌     അര്‍ദ്ധേന്ദു നീ എവിടെയാണ് നിൻ നിഴലുകൾ എന്നെ യമുനയോളം കൊണ്ടെത്തിക്കുന്നു നഖരേഖ വീണ കവിള്‍ തടം അസ്തമയാകാശം മനം തേങ്ങി അകലങ്ങളില്‍ അഭയം തേടി വെമ്പല്‍ കൊള്ളുന്നു വിങ്ങുന്ന മാനസം ആനയില്ലാപ്പൂരത്തില്‍ കെട്ടുകാഴ്ച പ്രഭയോടെ മീനസൂര്യന്‍ തേരിലേറി കർപ്പൂരമൊഴിഞ്ഞു പുഷ്പാജ്ഞലി തൊഴുതു രാത്രിക്ക് നിൻ ഗന്ധം കമുകിൻ ചൊട്ടയണിഞ്ഞു മഞ്ഞളാടി നൂറുംപാലും കഴിച്ചു കരിക്കിന്മധുരം നീ

വിശപ്പ്‌

വിശപ്പ്‌ വിശപ്പെന്ന കാട്ടാളന്‍ വീണ്ടും അമ്പെയ്യ്തു മാനിഷാദായെന്നു കേട്ടിട്ടും കൂട്ടാക്കിയില്ല കാലുകള്‍ വലിച്ചുവെച്ചു നടന്നു ഫാസ്റ്റു  ഫുഡ് എന്ന് കണ്ടിടത്തു നിന്നു പിന്നെ ഒട്ടുമേ അമാന്തിച്ചില്ല കത്തിയും മുള്ളും ഒക്കെ വലിച്ചെറിഞ്ഞു പരിഷ്കാരവും പതിവുകളൊക്കെ മറന്നു പല്ലും നഖവും ഉപപോഗിച്ചു ശിലായുഗത്തിലെ പോലെ വിശപ്പ്  ഒരു ശപ്പനാണപ്പനാണ് ഇനിയെന്ത് പറയുക ഒരു ചാണിന്റെ വിശപ്പ്‌ അടഞ്ഞു അപ്പോഴേക്കും അതിനു താഴെയുള്ള നാലു വിരക്കിടയുടെ ഊഴമായി ..

കുറും കവിതകൾ 193

കുറും കവിതകൾ 193 തൊട്ടുരുമ്മിയകന്ന നിൻ കുരുനിരകൾക്കു ചന്ദനഗന്ധം രതിയുണർന്നു വീശി കാറ്റ് കാറ്റിൻ കൈകളാൽ തൊട്ടുണർത്തും ദേവസംഗീതം മുളംതണ്ടിൽ മേഘമൽഹാർ     വേദനകളെന്നിലെറെ ഉണർത്തുന്നു  നിൻ അനർവചനീയമാം  മൌനം ഓടാമ്പളില്ലാത്ത   തഴുതിടാൻ ആകാത്ത വാതിലുള്ള   പ്രണയ മന്ദിരമല്ലോ എൻ ഹൃദയം     മുൾമുനയിൽ നിന്ന് പറയുവാനാകാത്ത വൃണമായി പ്രണയം പൂവിൻ ആശ ആകാശത്തിൻ വർണ്ണങ്ങളിൽ പ്രണയമായി അലിയാൻ ഒരു മഴപെയ്യ്തപ്പോൾ ഈയലിൻ പ്രണയം നൈമിഷികമാം ജീവിതം പാതിരാ നിലാവിൽ പൂങ്കുയിൽ പാടി വിരഹം ശോകം കാപ്പിയിൽ മധുരമില്ലെങ്കിലും സ്നേഹമുണ്ടല്ലോ ഉപ്പേരിയിൽ ഏറെ ഉപ്പ് അവളുടെ സ്നേഹത്താലോ

ആശ്വസിക്കാം ...

ആശ്വസിക്കാം ... ഉള്ളുരും   ആറ്റുരും വള്ളത്തോളും പന്തളവും പള്ളത്തും കാരുരും ഇടശേരിയും ഇടപ്പള്ളിയും ചങ്ങമ്പുഴയും  വെട്ടവും തോട്ടക്കാടും മാലൂരും ഏറ്റുമാനൂരും പാലൂരും കൊടുങ്ങല്ലൂരും   കട്ടക്കയവും കുറ്റിപ്പുറവും കോട്ടപ്പുറവും ശൂരനാടും വൈലോപ്പിള്ളിയും പൊൻകുന്നവും   തകഴിയും   മുട്ടത്തും നെട്ടുരും വൈക്കവും പാലായും തിരുനെല്ലുരും തോപ്പിലും മലയാറ്റൂരും പുത്തുരും പുനലൂരും വയലാറും ആറ്റുരും പുതൂരും വെളൂരും കടമ്മനിട്ടയും         ഏറെ തിരഞ്ഞിന്നു ഭാഗ്യം ഇവരാരുടെയും പേരുകളുടെ പുസ്തകങ്ങൾ കണ്ടില്ല വിലക്കുറവിന്റെ ഡി സിയുടെ തിരുവല്ല പുസ്തക ചന്തയിൽ മലയാളം മരിക്കില്ലൊരിക്കലുമെന്നു ആശ്വസിക്കാം

കുറും കവിതകൾ -192

കുറും കവിതകൾ -192 ഈറൻ പകർന്നു കണ്‍പീലി ആരെയോതിരഞ്ഞു സന്ധ്യബരത്തിൻ  ചുവപ്പ്   കണ്ണുകൾ നിറഞ്ഞു ചുണ്ടുകൾ വിതുമ്പി പുല്ലാംകുഴല്‍ തേങ്ങി മനസ്സിൻ താഴവാരങ്ങളിൽ   വിതുമ്പി ഉണർന്നു ശുദ്ധ സാവേരി വാചാലമായ മൌനത്തിനു മനസ്സോരുങ്ങി പാടി ഹിന്ദോളം സുന്ദരം വേനൽ താണ്ഡവമാടുന്നു     വിയർപ്പു നദികളൊഴുകുന്നു   ചൂണ്ട ഇടാൻ രാഷ്ടിയ പട