സമാന്തിരത്തിന്‍ കുറുകെ

സമാന്തിരത്തിന്‍ കുറുകെ 

മുക്കുത്തി പൂവ് കമ്മലിട്ടു
നാലുമണിപൂ പുഞ്ചിരിച്ചു
മുല്ലയവള്‍ മുറ്റത്തു കാത്തിരുന്നു

നാണത്തോടെ അന്തിവെയില്‍
പൊട്ടു തൊട്ടോരുങ്ങി
രാവിനെ വരവേല്‍ക്കാന്‍

നിലാവുദിച്ചു തെങ്ങിന്‍ തലപ്പത്ത്
കാര്‍മേഘങ്ങള്‍ കാത്തിരുന്നു
ഇരുള്‍ പരന്നു വള്ളി കുടിലില്‍

നായക്കള്‍ ഓരിയിട്ടു
കട വാവലുകള്‍ ചിറകടിച്ചു
അര്‍ത്ഥം വച്ചു കൂമന്‍ മൂളി

പ്രഭാത പത്രം വിളിച്ചറിയിച്ചു
എല്ലാം നഷ്ടപ്പെട്ടവള്‍
ലബമായി സമാന്തരങ്ങള്‍ക്ക്

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “