കുറും കവിതകള്‍ 178

കുറും കവിതകള്‍ 178

മയിലാഞ്ചിയണിഞ്ഞ
സന്ധ്യാബരം ഒരുങ്ങി
തട്ടമിട്ടു ചന്ദ്രികാവിഷാദം

കാര്‍മേഘം
പറുദയിട്ടു
ഒരു അമ്പിളി നോട്ടം

ജ്ഞാനാഗ്നിയില്‍
എരിഞ്ഞുതീര്‍ന്നു
ഇന്ദ്രിയസുഖാനുഭവങ്ങള്‍

മറ തീര്‍ത്തു
മനസ്സും ശരീരവും
വെപ്രാളം പ്രളയം

അന്തികൂട്ടിനു
മാനത്തു ഒരു പുഞ്ചിരി
മനസ്സിൽ നിറനിലാവ്

കൽപ്പാന്തകാലത്തോളം
പ്രണയം ഊയലാടി
ഹൃദന്തം സുന്ദരം

കോണ്‍ക്രീറ്റ് കാട്ടിൽ
ഗാന്ധി
ഹേ റാം !!

എങ്ങോട്ട് നോക്കുകിലും
അസൂയും കുശുമ്പുമേറുന്നു
പഞ്ചഭൂതാത്മകം

വഴിയരികില്‍
ഒട്ടിയവയറുമായി
തുരുമ്പിച്ച തപാല്‍പ്പെട്ടി

ഒരാൾ സ്ക്കൂളിൽ,
ചെറുത്  ഉറക്കം
മമ്മി എഫ് ബിയില്‍

ഒരു കൈയ്യില്‍ തവി
മറു കയ്യില്‍ മൌസും
ലൈയിക്കുകള്‍ക്ക് ക്ഷാമമില്ല

ജീവിതം മുനിഞ്ഞു കത്തുന്നു
ഭാഗ്യം കാത്തു കാക്കാത്തി
കുട്ടിലകപ്പെട്ട പച്ചക്കിളി

ആകാശത്തൊരു തട്ടുദോശ
കണ്ണു നിറഞ്ഞെങ്കിലും
വയറു നിറഞ്ഞില്ല

അവര്‍ കണ്ടു
പിരിഞ്ഞു
പാലുപോലെ

ഗ്രീഷ്മ ചന്ദ്രോദയം
അടുക്കുന്നു കടലും താരങ്ങളും
മനസ്സും ശരീരവും അനൈക്ക്യത്തില്‍

ചീവിടിൻ പാട്ടില്‍
രാവു കറത്തു
മനസ്സു ചഞ്ചലം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “