കുറും കവിതകള്‍ 173

കുറും കവിതകള്‍  173


മുണ്ട് മുറുക്കി കണ്ണ് നിറച്ചു
കടം കയറും അളം
കേരളം

രണ്ടു ബാല്യങ്ങൾ
ഒന്നിനൊന്നു
തൊണ്ണൂറ്റി ഒൻപതു
 
മനസ്സിന്‍ കോവിലില്‍
മാറാലമാറി
കൌസല്യ സുപ്രഭാതം

പനിമാറിയെങ്കിലും
മനസ്സിനെ അസ്വസ്ഥമാക്കി
മുഖമെന്ന കണ്ണാടിയിലും

മൂക പ്രസാദം
എന്തെ അപ്രിയമായതു
കളഭത്തിനും പോലും  നൊമ്പരം

സോപാനത്തു
ഹൃദയ ഇടക്കയില്‍
സംഗീതാര്‍ച്ചന

മലയുടെ വെള്ളി-
യരഞ്ഞാണം  പുഴ
കടലിനു കൊലുസ്സ്

പേരറിയാ സുഖമുള്ള
നോവു വിരല്‍തുമ്പില്‍
ഒഴുകും അക്ഷര വിരുന്നു ,കവിത

നിഴലുകളുടെ
നിമിഷസുഖം തേടി
അക്ഷര വിളയാട്ടമിവിടം, കഷ്ടം

കയറൂരി വിട്ട
കാമം അക്ഷരങ്ങളെ
പീഡിപ്പിക്കുന്നു കഷ്ടം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “