സ്വം

എന്റെയും നിന്റെയും സ്വപ്നങ്ങൾക്ക്  
ഉദയാസ്തമനത്തിൻ നിറമല്ലോ
മനസ്സെന്ന മഹാമേരുവിൽ
മഞ്ഞുരുകുന്നു സ്നേഹ സാന്ദ്രമായി
സുഖം ദുഃഖങ്ങൾ അറിയുന്നു നിൻ
മിഴികളാം സൂര്യ ചന്ദ്രന്മാരിൽ നിന്നും
ചന്ദന കുങ്കുമ ഗന്ധങ്ങൾ നിൻ
മണമെന്നറിയിച്ചകലുന്നു അനിലൻ
മഴയായി പൊഴിയുന്നു നിൻ സാമീപ്യം
പ്രകൃതി നീ എത്ര സുന്ദരിയെങ്കിലും
നീയും   ഞാനും രണ്ടല്ല ഒന്നുതന്നെ അല്ലെ  

Comments

നല്ല കവിത


ശുഭാശംസകൾ....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “