കുറും കവിതകള്‍ 172

കുറും കവിതകള്‍  172

ബദാംമരം പുഷ്പിച്ചു
വൃദ്ധന്റെ കുത്തിയിരുപ്പ്‌
കുഴിക്കരികില്‍ മ്ലാനത

കാറ്റില്‍ അലയടിച്ചു
മുരളികയുടെ സ്വരമാധുര്യത
പൊഴിയുന്ന കരിയിലകള്‍

വഴിതെറ്റിയ യാത്രയില്‍
കുയിലിന്റെ ഏറ്റു പാട്ട്
തരിച്ചു നിന്നു മനം

ചീവീടിന്റെ
നിശ്ശബ്ദത
ചന്ദ്രഗ്രഹണം

ഇളങ്കാറ്റ്‌
വാനമ്പാടിയുടെ സ്വരനിദാനം
ഗ്രീഷ്‌മം സന്ധ്യ

തെരുവു ഗായകന്റെ
പാത്രത്തിൽ  നാണയത്തിൻ
സ്വരാവരോഹം

നാണത്തോടെ അന്തിവെയില്‍
പൊട്ടു തൊട്ടോരുങ്ങി
രാവിനെ വരവേല്‍ക്കാന്‍

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “