കുറും കവിതകള്‍ 175

കുറും കവിതകള്‍ 175

ഞായര്‍ കൊഴിഞ്ഞു
വിരഹരാത്രി
ജീവിത്തില്‍

നഷ്ട പ്രണയം
തേന്മാവു മറ നീക്കി
പട്ടട ആളി കത്തി

കടലലയുമാകാശവും
ആറിതണുത്തു
തീരത്തിനു വിരഹം

കട്ടുതിന്ന ബാല്യത്തിന്‍
ഓര്‍മ്മകള്‍ക്കു മധുരം
അരിപ്പെട്ടി

വൈകിയെങ്കിലും ഉണര്‍ന്നല്ലോ
കറുപ്പാര്‍ന്ന ഭാര ഈയം
''ഭാരതീയം ''

മൌനമുറങ്ങുന്ന
താഴ്വാര ചോപ്പ്
തപാല്‍പ്പെട്ടി

സാമ്പ്രാണി മണം
ഓർമ്മപുതച്ച നേരിയതു
കാല്‍പ്പെട്ടി

ഉലക്കയും തിരികല്ലും
തിരക്കിയാൽ കിട്ടാത്ത
കാലത്തിന്‍ ഓർമ്മദൂരം

വഴിത്താരകൾ വിരിയിച്ചു
പല തോപ്പുകളും സാക്ഷി
ആദാവും ഹവ്വയും

ലായിനിയില്‍
ലായം തീര്‍ക്കും
ലാഭം കൊയ്യുന്ന ജന്മങ്ങള്‍

Comments

നല്ല കവിത.

ശുഭാശംസകൾ...
നല്ല കവിത

ശുഭാശംസകൾ....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “