കുറും കവിതകള്‍ 176

കുറും കവിതകള്‍  176

മരകൊമ്പിൻ
അഗ്രഭാഗത്തൊരു
നനഞ്ഞ  ഗാനം

തിരുമ്മിയകറ്റുക
അക്കങ്ങളൊക്കെ
ഗ്രിഷ്മം പടിയിറങ്ങി

മുറജപം
മുറുമുറുക്കുന്നു
ഒപ്പം ഭൂഗര്‍ഭ അറകളും

ഹൃദയം മിടിച്ചു
നിന്റെ പേരുമാത്രം
ലാബ്‌ ടബ്

ഉറങ്ങിയുണര്‍ന്നു ഹൃദയം
ഐ സി യുവില്‍
നീ മാത്രം വന്നില്ല

വേദനയുടെ
മടിക്കുത്ത് അഴിച്ചു
നഗ്ന ജീവിതം

കുളികഴിഞ്ഞു
ഈറന്‍ ഉടുത്ത കാറ്റിന്റെ
പ്രണയ മര്‍മ്മരം

കൈയ്യക്ഷരം വറ്റി
കീ ബോർഡു കയ്യടക്കി
മുഖപുസ്തകം വിജയം

പക്കമേളങ്ങളുടെ
തനിയാവര്‍ത്തനം
ജീവിതം

വായിപ്പാട്ടിനു കൂടെയെത്താന്‍
വയലിന്റെ നട്ടോട്ടം
ജീവിത കച്ചേരി

ലവണമാധുര്യമോ
ജീവിതമെപ്പോഴും  
മഴതുള്ളി

ത്യാഗോജ്ജ്വലമായ
പലായന നോവുകൾ
നബിദിനം

ജീവിതത്തിൻ
മധുര കയ്‌പുകൾ തിളച്ചു
പൊങ്കൽ കലം

പ്രാരബ്ധങ്ങളുടെ
അരിപ്പൊടി കോലം
മകരസംക്രാന്തി

Comments

നല്ല കവിത.


ശുഭാശംസകൾ.....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “