പറഞ്ഞിട്ടെന്തു കാര്യം

പറഞ്ഞിട്ടെന്തു കാര്യം  

വേദനകളുടെ കയ്പു നീരുമായി
കടന്നു പോയ വര്‍ഷങ്ങളെ
ഇനിയും നിങ്ങള്‍ കൂട്ടിനുണ്ടാകുമല്ലോ
ജീവിത മത്സരങ്ങള്‍ക്കായി ഒരുങ്ങി വീണ്ടും
പിറന്നിതു  ഒരു പുതുവത്സരം കൂടി

കഴിഞ്ഞതും കൊഴിഞ്ഞതും
കമ്പിളിപ്പുതപ്പുമൂടിയ നിര്‍ലജ്ജ
കാമവിദ്രോഹങ്ങള്‍
എണ്ണിയാലോടുങ്ങാത്ത
പിച്ചി ചീന്തലുകള്‍
അധികാരത്തിന്റെ വികേന്ദ്രിയങ്ങൾ
ആധിപകരും പ്രകൃതി ദുരന്തങ്ങൾ
പരിഭവ പിണക്കങ്ങൾ
മണ്ണിനും വിണ്ണിനുമായി
തുറന്നും ഒളിഞ്ഞും യുദ്ധത്തിന്‍
ഭീതി പരത്തും മനുഷ്യത്തമില്ലായിമയും

ഞാനുമെന്റെയുമി കൊച്ചു മിടിക്കുന്ന ഹൃദയവുമായി
എഴുതി തീര്‍ത്തതും തീര്‍ക്കാനുള്ളതുമായ
അക്ഷരങ്ങളും വരികളും എന്നോടു ചോദിക്കുന്നു
നിങ്ങള്‍ക്കുയിത് മതിയാക്കികൂടെ
ആദ്യം സ്വയം നന്നാവുക പിന്നെയി
പ്രജ്ഞയില്ലാത്ത  പ്രതികരിക്കാത്ത
ലോകത്തോടു പറഞ്ഞിട്ടെന്തു കാര്യം   

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “