പിറുപിറുപ്പുകള്‍
പിറുപിറുപ്പുകള്‍
തിരുമ്മിയകറ്റുക
അക്കങ്ങളൊക്കെ
കാണതെയിരിക്കട്ടെ
വിഴുപ്പലക്കി മുഷിഞ്ഞ
ഗ്രിഷ്മം പടിയിറങ്ങിയ
മുഖപടത്തെ സ്വയം
വീർപ്പുമുട്ടും ഹൃത്തടത്തിൻ
തിങ്ങി വിങ്ങും ചിന്തയിലമരും
കഴിഞ്ഞു കൊഴിഞ്ഞുപോയ
കൌമാര്യ സങ്കട ഗർത്തങ്ങളിൽ
തുള്ളി തുളുമ്പി വകഞ്ഞു ചതച്ചരച്ച
നിമ്നോന്നത മുഴുപ്പുകളെ
കാലം തീര്‍ത്ത നനഞ്ഞു കുതിര്‍ന്ന
പതഞ്ഞു നുരയും തിരയടിക്കും
കടലിരമ്പും തീരത്തണയാ
ചക്രവാള നിറപ്പകര്‍പ്പുകള്‍
നക്ഷത്രങ്ങള്‍ തുളയിട്ട
ആകാശ കണ്ണുകളില്‍
കിനാവള്ളികള്‍ പൂത്തുലഞ്ഞു
നിറ വേറാത്ത മോഹങ്ങള്‍
തിരുമ്മിയകറ്റുക
അക്കങ്ങളൊക്കെ
കാണതെയിരിക്കട്ടെ
വിഴുപ്പലക്കി മുഷിഞ്ഞ
ഗ്രിഷ്മം പടിയിറങ്ങിയ
മുഖപടത്തെ സ്വയം
വീർപ്പുമുട്ടും ഹൃത്തടത്തിൻ
തിങ്ങി വിങ്ങും ചിന്തയിലമരും
കഴിഞ്ഞു കൊഴിഞ്ഞുപോയ
കൌമാര്യ സങ്കട ഗർത്തങ്ങളിൽ
തുള്ളി തുളുമ്പി വകഞ്ഞു ചതച്ചരച്ച
നിമ്നോന്നത മുഴുപ്പുകളെ
കാലം തീര്‍ത്ത നനഞ്ഞു കുതിര്‍ന്ന
പതഞ്ഞു നുരയും തിരയടിക്കും
കടലിരമ്പും തീരത്തണയാ
ചക്രവാള നിറപ്പകര്‍പ്പുകള്‍
നക്ഷത്രങ്ങള്‍ തുളയിട്ട
ആകാശ കണ്ണുകളില്‍
കിനാവള്ളികള്‍ പൂത്തുലഞ്ഞു
നിറ വേറാത്ത മോഹങ്ങള്‍
Comments
ശുഭാശംസകൾ....