കുറും കവിതകള്‍ - 171

കുറും കവിതകള്‍ - 171

പുള്ളവകുടം ഉണർന്നു
നൂറും പാലും
കാറ്റിനു ചന്ദന ഗന്ധം

കണ്ണാഴമളക്കാതെ
കരളിൻ മിടിപ്പറിയാതെ
കടന്നകന്നു പ്രണയം

പ്രതീക്ഷ ചിറകടിച്ചു
പുലരിവെട്ടം
മനസ്സുണർന്നു

പുതുവത്സര കുളരിൽ
വീട്ടമ്മയുടെ ഉൾചൂടിൽ
കണ്ണടക്കുന്നു അധികാരം

ഇല ചിന്തിലെ കളഭം
ക്ഷേത്ര മതിലുകളിൽ
നിറം പകർന്നു വിരലുകൾ  

വളകിലുക്കം
തിരയിളക്കം
കൗമാര ഓര്‍മ്മതിളക്കം

നില കണ്ണാടിയിലെ
പൊട്ടിന്‍ ദുഃഖം
ഹോട്ടല്‍ മുറി മൂകസാക്ഷി

ധ്യാനം
ബുധം
മൗനം ചേക്കേറി

കമ്പില്‍ തുണി ചുറ്റി
നോക്കുത്തി കോലങ്ങള്‍
സത്യം മറപിടിക്കുന്നു

വെടിയുണ്ടകളുടെ മൌനം
തോറ്റുപിന്മാറാതെ
അതിര്‍ത്തിക്കപ്പുറം , മലാല

അണ്ണിയുമില്ല ,തണ്ണിയുമില്ല
കോണ്‍ക്രിറ്റിനിടയിലൊരു
പുതുവത്സരം

Comments



നല്ല കവിത

ശുഭാശംസകൾ....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “