സുഹുര്‍ത്തെ നന്ദി
സുഹുര്‍ത്തെ നന്ദി പുലരിവന്നു പുതപ്പഴിയിച്ചു ഇളം തെന്നലുണര്‍ത്തി വിവശയായ മനം മാനം നോക്കിനിന്നു അറിയാതെ ആശിച്ചു പോയി ഒരു സൗഹൃദം വളര്‍ത്താമിനിയുമി സുന്ദര നിമിഷങ്ങളെന്നോ എന്ന് നിര്‍വചിക്കാനാവാതെ സമുദ്രത്തോളം വെലുതാം സ്നേഹ പുസ്തകത്തിന്‍ താളുകളില്‍ താഴുകള്‍ വിഴ്ത്താതെ തുടരാമിനി സൗഹൃദത്തിന്‍ ശിതള ഛായയിലായി തുറക്കാന്‍ കഴിയാത്ത പൂട്ടുകളാല്‍ അകറ്റുന്നു ഈ ലോകത്തിന്‍ നിയമങ്ങളെ തച്ചുടക്കാം നമുക്കിനിമേല്‍ നല്ലൊരു സായന്നം ചിന്തക്ക് അന്നമായി തന്ന സുഹുര്‍ത്തെ നന്ദി