"ഹേ റാം "


"ഹേ റാം "

അറുപത്തി രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് 
ആഴത്തില്‍ തറച്ചോരു വേദനയുടെ 
തിരുശേഷിപ്പുകളിന്നു വിസ്മൃതിയില്‍ 
ആഴ്ത്തുന്നുവല്ലോ ,എന്താന്നാല്‍ ഇന്ന് 
ഹര്‍ത്താലോ അവധിയോ ഇല്ലല്ലോ 
ഇതെല്ലാം കണ്ടു കൊണ്ട് പല്ലില്ലാ 
മോണകാട്ടി ചിരിക്കുന്നു വല്ലോ അങ്ങ്  
"ഹേ  റാം " 

Comments

ഇന്ന് ഹര്‍ത്താലോ അവധിയോ ഇല്ലെന്നോ അതോ അന്ന് അതൊന്നും ഉണ്ടായിരുന്നില്ലല്ലോ എന്നോ കവി ഉദ്ദേശിക്കുന്നത്?
ഈ വരികളിലെ അവ്യക്തത വ്യക്തമാക്കണം.
അല്ലെങ്കില്‍ അങ്ങയുടെ ഈ ബ്ലോഗിന് മുന്‍പില്‍ നിരാഹാരം കിടന്നു മരിക്കും ഈ പാവം പട്ടിണി ബ്ലോഗര്‍

(കണ്ണൂ ഹസാരെ)
grkaviyoor said…
ഇന്ന് കേവലം സ്കൂളിലെ 11 മണിക്ക് , മണി മുഴക്കവും ഒരു നിമിഷത്തെ മൗനത്തിന്‍ അപ്പുറം ബഞ്ചു കളുടെ നിരക്കും ശബ്ദമല്ലാതെ ആരും ഓര്‍ക്കാത് പോകല്ലേ എന്ന് കരുതി ഇട്ട ബ്ലോഗ്‌ അമ്പേ പരാജയ പെട്ടു എന്നറിഞ്ഞതില്‍ ഞാന്‍ ദുഖിക്കുന്നു കണ്ണൂര്‍ ഹജാരെ അവര്‍കളെ നന്ദി ഈ അഭിപ്രായത്തിന്
രണ്ടു വരികള്‍ കൂടെ ഉണ്ടായിരുന്നു എങ്കില്‍ അല്പം കൂടെ വ്യക്തത ഉണ്ടായിരുന്നു എങ്കില്‍ ഈ ഹാസ്യം മനസിലാകുമായിരുന്നു. വല്യ പരാജയം ആയി കണക്കാക്കാന്‍ ആവില്ല കവിയൂര്‍ ജി ........
ചിരിക്കാതിരിക്കുന്നതെങ്ങനെ?

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “