ജപിക്കുക ഇനിയും


ജപിക്കുക ഇനിയും 


ഒരു നാള്‍ ദ്രുതഗതിയില്‍ വൈദ്യുതി- 

യകലും ,ഇരുളു പരക്കും 

ജനജീവിതമങ്ങു ദുസഹമായി

മാറുവതിന്നു  ഇനിയുമേറെ 

നാളുകളില്ലെയെന്നറിക 

സൗരോര്‍ജ്ജമല്ലാതെ ഇല്ല മാര്‍ഗ്ഗം 

മര്‍ത്ത്യരെ ജപിക്ക വിണ്ടും 

സൂര്യ ഗായത്രിമന്ത്രമിനിയും 

Comments

Anonymous said…
ഒക്കെ നശിക്കട്ടെ...ഇങ്ങനെ ജീവിക്കുന്നതിലുംഭേദം അതുതന്നെയാണു നല്ലത്. എല്ലാം തലകീഴായി മറിഞ്ഞു,ഒരു അഗ്നിശുദ്ധി നടത്തി..പുതിയ മുകുളങ്ങൾ ഉണ്ടാവട്ടെ.(എന്റെ കവിത ഒന്നു നോക്കൂ..)
സീത* said…
വൈദ്യുതി പാഴാക്കാതിരിക്കാൻ സമൂഹം തിരിച്ചറിയട്ടെ...
V Kamaldharan said…
സൗരോര്‍ജ്ജം ഒന്നു മാത്രമാണ് അന്നും, ഇന്നും, എന്നും മാനവരാശിയ്‍ക്ക് പ്രകൃതി കനിഞ്ഞരുളിയ അനാദിയായ ഊര്‍ജ്ജ സ്രോതസ്സ്. ബാക്കിയുള്ളതെല്ലാം കൃത്രിമമായി സൃഷ്‍ടിക്കപ്പെട്ടതാണ്. കൃത്രിമത്വം ആരംഭിച്ചതോടുകൂടി മനുഷ്യജീവിതത്തിന്റെ അധഃപതനവും നിശ്‍ചയമായിരുന്നു. വൈദ്യുതി ഇല്ലാതെയും നമ്മുടെ പൂര്‍വ്വികര്‍ ജീവിച്ചിരുന്നു. അതുകൊണ്ട് വൈദ്യുതി ഇല്ലാതാകുന്നതിനെക്കാള്‍ അപകടകരം, ജൈവോര്‍ജ്ജ സ്രോതസ്സുള്‍പ്പെടെ നിലവിലുള്ള ഊര്‍ജ്ജ സ്രോതസ്സുകള്‍ പെട്ടെന്ന് അപ്രത്യക്ഷമായാലുള്ള സ്ഥിതിവിശേഷമാണ്.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “