ഏകാന്തതയുടെ കൂട്ടുകാരി


ഏകാന്തതയുടെ കൂട്ടുകാരി 

പുഴയായി തഴുകി ഒഴുകിയ മേഘങ്ങളും 
കാറ്റു കാടു താണ്ടി    നറുമണമായി പുല്‍കി
ഉള്ളിലുളെളാരു    മോഹമെല്ലാം പൂവായി 
ശലഭങ്ങള്‍ കഥ പറഞ്ഞു മുത്തമിട്ടു 
പറന്ന് അകന്നപ്പോളെയെന്‍  
മനമറിയാതെ  നിന്നെ ഓര്‍ത്തുപോയി 
പുഞ്ചിരിയാലെ മുത്തു പൊഴിയുമാ 
കിന്നാര പുന്നാര മൊഴികളിന്നു 
കുറിച്ചിട്ടൊരു കവിതയായിന്നിതാ   
കൈവിരല്‍ തുമ്പിലുടെ ഉതിരുമ്പോള്‍  
അറിയാതെ രോമാഞ്ച മണിയുന്നു
ഞാനുമി പ്രപഞ്ച സത്യമെന്നോണം 
ജീവിതപ്പോരിനായി അകന്നു കഴിയുന്നു 
പകലും രാത്രിയും ഒക്കെ നിനക്കായി 
സമര്‍പ്പിച്ചു മുന്നേറുന്നു എന്‍
 ഏകാന്തതയുടെ  കൂട്ടുകാരീ .... ,കവിതേ .....

Comments

Nalina said…
nalla kavitha...
Anandavalli Chandran said…
mrudulamanoharam, kavitha.
പുഴയായി തഴുകി ഒഴുകിയാണ് ഈ കവിത വായനക്കാരന്റെ ഹൃദയത്തിലേക്ക് കടക്കുന്നത് ആശംസകള്‍ കവിയൂര്‍ ജി
kanakkoor said…
കവിതയോട് ഉള്ള താങ്കളുടെ പ്രണയം വെളിവാക്കുന്നു ജി.. ചിത്രം അതിലും മനോഹരം.
arkviews said…
Manoharam! Abhinandanangal!

Dr ARK Pillai
Echmukutty said…
സുന്ദരമീ വരികൾ......

ചിത്രവും കണ്ണു കുളിർപ്പിയ്ക്കുന്നു.
ഏകാന്തതയുടെ കൂട്ടുകാരിയെ പിരിഞ്ഞിരിക്കാനെങ്ങനെയാവും? ചിത്രത്തിൽ കാണുന്ന തെളിഞ്ഞ വഴിയേ നടന്നാൽ ‘കവിത’യുടെ വീട്ടിലെത്താം, അല്ലേ?
khaadu.. said…
ആശംസകള്‍...
Unknown said…
കവിതയെകാള്‍ കൂടുതല്‍ എന്നെ വശീകരിച്ചത് ഇതിലെ ചിത്രമാണ് സര്‍
Unknown said…
കവിതയെകാള്‍ കൂടുതല്‍ എന്നെ വശീകരിച്ചത് ഇതിലെ ചിത്രമാണ് സര്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “