മാര്‍ഗ്ഗം ......?


മാര്‍ഗ്ഗം ......?


ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ 
തിക്കിത്തിരക്കിയുള്ളയാത്രയില്‍നിന്നും 
മനസ്സ് ഒന്നുവഴിമാറി യാത്ര തുടങ്ങി      
ജീവതത്തിരക്കില്‍ നിന്ന് ഒഴിഞ്ഞിരുന്ന് 
കുറച്ചു നേരമെങ്കിലും ചിന്തിച്ചിട്ടുണ്ടോ ആവോ 
ഇതുവരേക്കും എന്തൊക്കെ ചെയ്തതും,പറഞ്ഞതും 
അതില്‍ എത്ര നല്‍പ്പുള്ളവയും മറ്റുള്ളവരെ 
വേദനിപ്പിച്ചവയുമായ പ്രവൃത്തികള്‍ 
എപ്പോള്‍  ചേതന ഉണര്‍ന്നുവോ 
അറിഞ്ഞു ,ഈ ലോകത്തില്‍
ഉത്സവങ്ങളുടെ തിരക്കിന്‍നടുവില്‍ 
ഓരോരുത്തരും അവരവരുടെ കൊടുക്കള്‍-- - -
വാങ്ങലുകളുടെ കണക്കുകള്‍ നോക്കുന്നു 
പലരും ഉത്സവങ്ങളുടെ വര്‍ണ്ണാഭയില്‍  
മതിമറക്കുമ്പോള്‍ കുറച്ചുപേര്‍ ഉച്ചത്തില്‍ പാടി- 
യാടി സന്തോഷത്താല്‍ കരഞ്ഞു കൂവുന്നു 
മറ്റു പലര്‍ വാതോരാതെ സ്വന്തം ഗുണഗണങ്ങള്‍ 
വാഴ്ത്തി സ്തുതിക്കുന്നു  ,സംസാര സാഗരത്തില്‍ 
 മുങ്ങിത്തപ്പി നേട്ടങ്ങളുടെയും കോട്ടങ്ങളുടേയും  
വേദനകളുടെയും   കഥകള്‍   നിരത്തുമ്പോള്‍ 



എവിടെ പോകുമീ  തിരക്കില്‍ ? ,ഇവരോടൊപ്പം 
ചേരുകയല്ലാതെ മാര്‍ഗ്ഗം കാണുന്നുമില്ല. 

Comments

Satheesan OP said…
ട്രെയിന്‍ ഓടുമ്പോ ചിന്തകള്‍ നടുവേ ഓടുന്നു അല്ലെ ...
ആശംസകള്‍ ...
മനോഹരമായ അവതരണം സുഖമുള്ള വായന

ഓരോരുത്തരും അവരവരുടെ കൊടുക്കല്‍- - -
വാങ്ങലുകളുടെ കണക്കുകള്‍ നോക്കുന്നു
പലരും ഉത്സവങ്ങളുടെ വര്‍ണ്ണാഭയില്‍
മതി മറക്കുമ്പോള്‍ കുറച്ചുപേര്‍ ഉച്ചത്തില്‍ പാടി
ആടി സന്തോഷത്താല്‍ കരഞ്ഞു കൂവുന്നു
മറ്റു പലര്‍ വാതോരാതെ സ്വന്തം ഗുണഗണങ്ങള്‍
വാഴ്ത്തി സ്തുതിക്കുന്നു ,സംസാര സാഗരത്തില്‍
മുങ്ങി തപ്പി നേട്ടങ്ങളുടെയും കൊട്ടങ്ങളുടേയും
വേദനകളുടെയും കഥകള്‍ നിരത്തുമ്പോള്‍

സ്നേഹാശംസകള്‍ പുണ്യവാളന്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “