Posts

Showing posts from November, 2011

പുരൈച്ചി തലവി അറിയുന്നതിന്

Image
പുരൈച്ചി തലവി അറിയുന്നതിന് പെരിയാറിന്റെ പെറ്റു നോവറിയാതെ  പെരുമാറുന്ന പാദുക വിദുഷി നീയറിക  പോരുതാനറിയില്ലാന്നു കരുതുക വേണ്ട  പെരുത്ത മനസ്സുള്ള മലയാളിയുടെ  പോറുതിക്കു  അറുതി വരുത്തുവാന്‍  പൊടുന്നനെ താടക വേഷം കാട്ടി  പേടിപ്പെടുത്തരുതെ   പെയ്യത് ഒഴിയും നീര്‍യെല്ലാം   പ്പെട്ടന്ന് കണ്ണുനീര്‍ കടലാക്കരുതെ 

ഹൃദയ നൊമ്പരമധുരങ്ങള്‍

Image
ഹൃദയ നൊമ്പരമധുരങ്ങള്‍     ചിരിമായാതെ ഇരിക്കട്ടെ ചുണ്ടുകളില്‍നിന്നും    കണ്ണീര്‍ ഒഴുകാതിരിക്കട്ടെ  കണ്ണില്‍ നിന്നും  നിന്റെ സ്വപ്നങ്ങളെല്ലാം  നിറ വേറട്ടെ എന്നും  അപൂര്‍ണമാകാതെ ഇരിക്കട്ടെ ലക്ഷ്യങ്ങള്‍ ഇപ്പോഴും  ദുഃഖങ്ങള്‍ മാത്രം പങ്കിടുന്നു എന്നും   എന്തറിയാം ഈ  കണ്ണിന്റെ  നോവുകളെ   ഏറെ  ആരാധ്യ വൃന്ദം ചുറ്റു മുള്ളപ് പോള്‍     ഉണ്ടോഓര്‍മ്മ  വിങ്ങുമി   ഹൃദയത്തെ  ജന്മാന്തരങ്ങള്‍ കഴിഞ്ഞിട്ടും ,കണ്ണുനീരിന്റെ വിലയറിഞ്ഞില്ല കണ്ണുകളില്‍ ഉറക്കം തങ്ങിനിന്നു ,ഉറക്കമെന്തെന്നു- യറിയുകയുമില്ല  അവരുണ്ടോ അറിയുന്നു തുടിക്കുന്ന ഹൃദയങ്ങളെ കുറിച്ചു ആരും പങ്കുവച്ചു അറിഞ്ഞിട്ടില്ലല്ലോ പ്രണയത്തിന്‍ - നൊമ്പരമധുരങ്ങളെ   

26 /11 ഓര്‍മ്മയായി

Image
( 26 .11 .2011  ) മുന്നാണ്ട് കഴിഞ്ഞിട്ടും മുച്ചുടെ മുതിരയും തിന്നു പന്തയ കുതിരയെന്നോണം  മുന്നേറുന്നു ഭീകരര്‍ പാളയങ്ങള്‍ താണ്ടി  മനസ്സില്‍ ഇന്നും വീര മൃത്യുയടഞ്ഞവരുടെ  മറക്കാത്ത സ്മരണയുമായി മുംബൈ  നിര്‍ഭയത്തോടെ മരുവുമ്പോള്‍  മരണ മൊഴിയും കാത്തു ഗജം കണക്കെ  മദിച്ചു കഴിയുന്നു അജ്മലും  കോടതിയും കരാഗ്രഹവുമായി        26 /11 /2010 ഒരു പുനര്‍ ചിന്തനം (രണ്ടു വര്‍ഷങ്ങളായി എഴുതികൊണ്ടിരിക്കുന്ന കവിത ചേര്‍ത്തു വായിച്ചു കൊണ്ട് ചുവടെ ചേര്‍ക്കുന്നു ചിത്രം രാവിലെ എടുത്തത്‌ യാദൃശികം എന്ന് പറയട്ടെ സുര്യന്റെ ചിത്രത്തോടൊപ്പം രണ്ടു കാക്കകളെയും കാണാം ) നീതി ദേവിക്കുമുന്നിലായ്കശാപ്പുകാരനാം കസബ് മരണത്തിന്റെ കഴുമര ചുവടു തേടി നില്‍പ്പു രണത്തിന്റെ ഭീതിയില്ലാതെ വര്‍ഷം രണ്ടു തകഞ്ഞു ഭാരിച്ച ചിലവുകളുടെ എഴുതി തീര്‍ക്കാനാകാത്ത കറുത്ത  അദ്ധ്യായമായി മാറുന്നു ദിനങ്ങളത്രയും 26 /11 /2009 എഴുതിയത് എന്നാലിനി പറയാതിരിക്ക വയ്യ ഇവയെല്ലാം ചെയ്യത്  കൂട്ടിയവര്‍ക്ക്‍ ശിക്ഷകിട്ടാതെ സര്‍ക്കാരിന്‍ അഥിതിയായ് സുഖമായി കഴിയുന്നു വര്‍ഷങ്ങളായി 26/11 നു ശേഷം മും...

999

Image
999 തൊള്ളായിരത്തി തോന്നുറ്റി ഒന്‍പതു  വര്‍ഷത്തെ പഴക്കമുള്ള മുതു മുത്തച്ഛന്റെ   കഥകള്‍ പാടുവാന്‍ കാക്കത്തൊള്ളായിരം  കലാശകൊട്ടുമായി നടക്കുന്നവര്‍ക്കുണ്ടോ  ജനതതി ജീവിക്കണോ മരിക്കണോ എന്നു അല്‍പ്പമെങ്കിലുമായി വിചാരമോക്കെ  ഉണ്ടാവുമോ ആവോ ?!! പണ്ടു മഹാരാജാവിന്റെ തുല്യം ചാര്‍ത്തിയ  ഉടമ്പടികളൊക്കെ സ്വാതന്ത്ര്യാന്തരം    ഉപ്പുനോക്കാതെ ഒപ്പുവച്ചു വള്ളത്തിനു  പകരമരിയെന്നുമിന്നുമതു  മറന്നു  മൂന്നരക്കൊടിജനത്തെ കൊടിയ  വിഷമത്തിലാക്കിപ്പോരുന്നു ഇപ്പോഴും  വിഷലിപ്പ്തമാം പാലും കോഴിയും  പച്ചക്കറിയും തന്നിട്ടു അണ്ണനും  അണ്ണിയും അണ്ണാക്കോളം കഥകള്‍  പറഞ്ഞു പിണ്ണാക്കാക്കുന്നു ഇതു അറിയാതെ ആയിരത്തി നാനൂറു  കോടികുടിച്ചു തീര്‍ത്ത്‌ വീര്‍ക്കുന്ന  ബിവറെജിന്റെ മുന്നിലെത്താന്‍  ഹര്‍ത്താലാഘോഷിക്കുമ്പോള്‍ മാറി മാറി ഭരിച്ചു ഒത്ത് ഒരുമയോടു   ഇരുപതുകള്‍ പൊരുതുന്നു  മുപ്പത്തി ഒന്‍പതിനോടു  നാനൂറ്റി നാപ്പതെട്ടിന് മുന്നില്‍ കഷ്ടം  മയക്കത്തില്‍ നിന്നും ഉണരൂ  വരും വിപത്തുക്കളെ അറിഞ്ഞു ...