നോവ്‌

നോവ്‌




ഷീരമുള്ളോരു നെഞ്ചില്‍ കൂട്ടിലെ


അമൃത കുമ്പങ്ങളോക്കെ തിങ്ങിവിങ്ങി


നിറഞ്ഞോഴുകി കണ്ണു നീര്‍ധാരകളായ്


പെറ്റു വീണൊരു പൈതലിന്‍ രോദന


വലയങ്ങള്‍ക്കുമപ്പുറം


നോവുകളുമായ് മാതൃത്തമേ

കടല്‍ കടന്നു എന്തിനു ഈ പ്രവാസ


ദുഃഖം പേറുന്നതു വെറും

കാഞ്ചന കാമനകള്‍ക്കോ

നിനക്കുഎങ്ങിനെ മനസ്സ് വന്നുയിങ്ങിനെ

തീരാത്ത ശാപമിതു ഇന്നിന്റെ വേദനകള്‍


കുറ്റം ചുമത്തുന്നു പഠന സംഹിതകളേ

സാഹചര്യങ്ങളെയോക്കെ


നാളെ പരിതപിക്കുന്നു സ്നേഹമില്ലായിമയുടെ


തേങ്ങലുകള്‍ ,മുള്‍ മുനയെറി കുതിക്കുന്നു

എങ്കിലും എന്തേ ഇരുകാലിയിത്ര

സ്വാര്‍ത്ഥനായ്‌ മാറുന്നിയി വിധ

ദുര്‍വിധികളേന്തേ ഏറുന്നു


നോവുകള്‍ സമ്മാനിക്കുമിയാത്രയെങ്ങോട്ട്‌

എന്ന് അറിയാതെ നിന്നു ഞാന്‍


ഏകനായി എന്തിനു ചിന്തിച്ചു


കഥിക്കുന്നു ഈ വിധം ആര്‍ക്കു വേണ്ടി

Comments

ajith said…
ഉദരനിമിത്തം ബഹുകൃതവേഷം
ഉള്ളില്‍ തൊടുന്ന നോവുകള്‍.
keraladasanunni said…
മുലപ്പാല്‍ കുടിക്കുന്ന പ്രായത്തിലുള്ള കുട്ടിയെ വിട്ട് അന്യ നാട്ടില്‍ തൊഴിലിന്നായി പോവുന്നവര്‍ 
സ്വകാര്യ ദുഖങ്ങള്‍ കടിച്ചമര്‍ത്തിയാവും 
കഴിയുന്നുണ്ടാവുക. എങ്കിലും കവി ചോദിക്കുന്നതു പോലെ ഈ പോക്ക് എങ്ങോട്ടാണ്.
സീത* said…
പ്രവാസിയാകുന്നൊരമ്മയുടെ നിസ്സഹായത....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “