തിരുവോണത്തിനു വൈകിട്ടെന്താ പരിപാടി

തിരുവോണത്തിനു വൈകിട്ടെന്താ പരിപാടി


തുമ്പാ കൊണ്ട് വെട്ടി ചുട്ടാന്‍ പരുവത്തിനുള്ള ചോറും


ആറു പോലെ സാമ്പാറും


അയലു പോലെ അവിയലും


തോരാത്ത മഴ പോലെ തോരനും


കുട്ടുവാന്‍ കൊള്ളാത്ത കുട്ടു പോലെ കുട്ടുകറിയും


വട്ടയിലയെക്കാള്‍ വലിപ്പമുള്ള പര്‍പ്പടകം


ഉപ്പേറിയ ഉപ്പേരിയും


ഇഞ്ചി കറിയുടെ കാര്യം ഒട്ടു പറയാനുമില്ല


പക്ഷെ ഉണ്ട് കഴിഞ്ഞു വീശിയ ചിലര്‍ക്കു വാളു വെച്ച് ഒരു പൂക്കളം


തീര്‍ക്കാതെ പറ്റുകയില്ലല്ലോ തിരുവോണത്തിനു ഉണ്ണിയെ


കുടിച്ചു തീര്‍ക്കുന്നത് കോടികള്‍ ഒടുവില്‍ കോടി ഇട്ടു


പതിനാറു വെച്ച് പുല കുളി അടിയന്തിരം വെക്കുവോളം


ഇതാണല്ലോ നമ്മുടെ ഡോഗ്സ് ഓണ്‍ കണ്ട്റി ഹോ സോറി


ദൈവത്തിന്‍ സ്വന്തം നാട്ടിലെ പരിപാടി

Comments

Junaiths said…
ഹഹ്ഹ അത് കലക്കി...ഇപ്പോള്‍ ഓണത്തിന് 'വാള്‍' പൂക്കളമാണ് കൂടുതലും...
ajith said…
വൈകിട്ട് ഒന്ന് ആഘോഷിക്കാനാണ് പകലൊക്കെ ആകാംക്ഷയോടെ ഞങ്ങള്‍ വൈകുന്നേരമാകാന്‍ കാത്തിരിക്കുന്നത്..
സീത* said…
ഇന്നത്തെ ഓണം...നന്നായി പറഞ്ഞു...ആശംസകൾ മാഷേ
അത് ശരിയാ ചേട്ടാ . ഇട്ടു സ്നേഹാശംസകള്‍ മണ്‍സൂണ്‍ മധു

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “