അമ്പട ഞാനേ

അമ്പട ഞാനേ





അല്‍പ്പ പ്രാണിയും പ്രപഞ്ച നടനത്തിന്‍


കമ്പനത്താല്‍ തുള്ളുന്നു ഒപ്പം തുള്ളിക്കാന്‍


പ്രേരക മരുളുന്നു തന്നെക്കാള്‍ വളര്‍ന്നൊരു

ജീവിക്കുമെന്തേ കൗതുകമുണര്‍ത്തുന്നു


ജഗദീശന്റെ ഈ മായാ വിലാസങ്ങള്‍


കണ്ടിട്ടും നാമെന്തേ കാണാത്തതു പോല്‍

തിരിഞ്ഞകന്നു നടക്കുന്നു ,പഞ്ചയെന്ത്രിയ

സഞ്ചിത ശക്തികളും മനനാതീതരായി

ഈ അംബരസ്ഥലിയില്‍ വന്‍മ്പന്മാരില്‍

മുന്‍പനായി മിന്നരമേറി

ഈശനു തുല്യനായി ചമയുന്നു  


Comments

ajith said…
ഭൂമിയുടെ അവകാശികള്‍..
Lipi Ranju said…
ഹായ് .. ഇത് കൊള്ളാല്ലോ :)
സീത* said…
മനുഷ്യൻ മറന്നു പോകുന്ന അല്ലെങ്കിൽ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന കാര്യങ്ങൾ..

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “