അകലുന്നുവോ

അകലുന്നുവോ





ആരുമറിഞ്ഞില്ലാ ആ മൈത്രിയെ


കൃഷീവലനും പൂഴിനാഗങ്ങളും


കുഴച്ചിട്ടൊരു വൈയകം മാത്രമതറിഞ്ഞു


ഘനനൂല്‍ വറ്റിയൊരു കാലത്ത് അവര്‍


ഒരല്‍പ്പം അകന്നു അപ്പോഴും അവ മണ്ണ്


ഉഴുതു മാറിച്ചുകൊണ്ടേ ഇരിന്നു ,അവനു


തണലായി വന്നിതു കാറ്റിലായി


ഉണങ്ങിയൊരു പത്രകം ഏറനാള്‍


കഴിയും മുന്‍പേ വന്നു പ്രജിനമെറിയൊരു


വര്‍ഷവും അതോടൊപ്പം അവര്‍ തമ്മിലകന്നു

പിന്നെയും കൃഷീവലനും പൂഴിനാഗങ്ങളും

ചങ്ങാത്ത മത്രയും കാല ചക്രത്തോടോപ്പം


തുടര്‍ന്നു , എങ്കിലുമിന്നു അവര്‍

അകന്നു കൊണ്ടേ ഇരിക്കുന്നു ..........................

Comments

ajith said…
സാധാരണയായി ജീ ആറിന്റെ കവിതകളൊക്കെ എനിക്ക് മനസ്സിലാകുന്നതാണ്. ഇത് പിടികിട്ടിയില്ല. സഹായിക്കണം
keraladasanunni said…
കാലത്തിന്ന് അനുസരിച്ചുള്ള മാറ്റം എന്നല്ലേ പറയാനാവൂ.
സീത* said…
കൃഷിക്കാരനും പൂഴിനഗങ്ങളും തമ്മിലുള്ള മൈത്രി നന്നായി പറഞ്ഞു മാഷേ...ഇന്നത്തെ ആധുനികത അവരെ അകറ്റിക്കൊണ്ടിരിക്കുന്നു...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “