വിദ്യാഭ്യാസ പുരോഗതി

വിദ്യാഭ്യാസ പുരോഗതി




ഒന്നാം പാഠ പുസ്തകം (പണ്ട് )


തറ


പറ


പന


തല


വാല്‍കഷ്ണം :


പറ പറ എന്ന് പറഞ്ഞു പറഞ്ഞു


പഠിച്ചു തലവനായി തറയുടെയും


പറയുടെയും പനയുടെയും ഉടമയായി






ഒന്നാം പാഠ പുസ്തകം (ഉടന്‍ നിലവില്‍ വരുന്നു)


മ - മൊബൈല്‍ ഫോണ്‍


ക - കമ്പ്യൂട്ടര്‍


ഇ- ഈ മെയില്‍


ച -ചാറ്റ്


ഫ - ഫേസ് ബുക്ക്‌


വാല്‍കഷ്ണം : ഇവ എല്ലാം പഠിച്ചു വൈറസ്സു കേറി


മനക്കരുത്തില്ലാതെ നടുവേദനയുമായി


എങ്ങും എത്താതെ കടം കേറി മുടിയുന്നു





രണ്ടാം പാഠ പുസ്തകം (പണ്ട് )


അമ്മ എനിക്ക് കാച്ചിയ പാല്‍ തരും


അത് കുടിക്കാഞ്ഞാല്‍ അമ്മ കരയും


എന്തിനാണ് അമ്മ കരയുന്നത്


ഞാന്‍ അച്ഛനോളം വലുതാകുന്നതാണ് അമ്മക്ക് ഇഷ്ടം


രണ്ടാം പാഠ പുസ്തകം (ഇന്ന് )

മമ്മി എനിക്ക് കോമ്പ്ലാന്‍ തരും


ഇല്ല എങ്കില്‍ ഞാന്‍ തുങ്ങി കിടക്കും


ഞാന്‍ കോമ്പ്ലാന്‍ കുടിക്കാഞ്ഞാല്‍


മമ്മി പറയും നീ വലുതായി നിന്റെ പപ്പയെ


പോലെ ദരിദ്രവാസിയാകാതെ ഷെയര്‍ മാര്‍ക്കറ്റില്‍


വമ്പനും റിയല്‍ എസ്റ്റേറ്റ്‌ മാഫിയ തലവനായി


സുഖിച്ചു കഴിയുന്നതാണ് മമ്മിക്കു ഇഷ്ടം











Comments

നാളെ ഒരുപക്ഷേ, ഇങ്ങനേയും വന്നേക്കാം. മക്കളെയൊക്കെ ‘ഗിന്നസ് ബുക്കിൽ’ വരുത്താൻ എന്തൊക്കെ കുത്സിതശ്രമങ്ങളാണ് പല മാതാപിതാക്കളും കാണിക്കുന്നത്? അതിന്റെ ഒരു തുടക്കം തന്നെയാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. ആശംസകൾ......
ramanika said…
കൊള്ളാം.... !
സീത* said…
വിദ്യാഭ്യാസത്തിന്റെ ഒരു പുരോഗതിയേ....ഹിഹി...
ajith said…
റിയാലിറ്റി “ഷോ”

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “