ഇത് നിശ്ചയം

ഇത് നിശ്ചയം 







എന്നെ സൃഷ്ടിച്ചുടനെ ബ്രമ്മനും ഭ്രമിച്ചില്ലേ ?

വിലക്കപ്പട്ട കനി തിറ്റിച്ചില്ലേ ?


എനിക്കായി ആബേലും കാബെലും

തമ്മില്‍ കുത്തി മരിച്ചില്ലേ

ദേവാസുര മഥനത്തില്‍ തിര്‍പ്പ് കല്‍പ്പിക്കാന്‍

അനുരുക്തയാക്കിയില്ലേ ഞാന്‍ അസുരരേ

രാമായണകാലങ്ങളിലും ഭാരതകാലങ്ങളിലും


നീ എനിക്കായി യുദ്ധം നടത്തിയില്ലേ


അത് ഇപ്പോഴും നിര്‍ബാധം തുടരുന്നില്ലേ


ലഭിച്ചില്ലെ സ്വാതന്ത്ര്യം പല രാജ്യങ്ങ്ക്കും


എനിക്കു ചുറ്റും തിരിയും ഭരണ ചക്രങ്ങള്‍


നിലക്കും എല്ലാ സ്പന്ദനങ്ങളും എനിക്കായി


കൊല കൊമ്പന്മാര്‍ വീഴുന്നു എന്‍ ചുവട്ടില്‍


ഓര്‍ത്തു കൊള്‍ക  നീ
 
ഞാന്‍ നിന്നെ കാല്‍ച്ചുവട്ടില്‍ തളച്ചിടും


ഒരു ഇല പോലും ,ഒരു ഈച്ചപോലും

ഞാന്‍ പറയാതെ അനങ്ങുകയില്ല ,

ഇത് നിശ്ചയം ..............

Comments

ajith said…
പെണ്ണൊരുമ്പെട്ടാല്‍...

എന്നാണോ പറഞ്ഞുവരുന്നത്?
Lipi Ranju said…
ഇത് ഏതു നാട്ടിലാ !!! :)
സീത* said…
പെണ്ണൊരുമ്പെട്ടാൽ.....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “