ഒരു അപേക്ഷ

ഒരു അപേക്ഷ

ദൈവമേ നിങ്ങളിത് കാണുന്നില്ലേ
അതോ കണ്ടിട്ടും കാണാതെ
മുഖംതിരിക്കുകയാണോ
നീയാണെന്ന് അവന്‍ ആ ഇരുകാലി ചമയുന്നു
എന്റെ വര്‍ഗ്ഗത്തെ കൊന്നെടുത്തു വാലിന്‍ തുമ്പിനാല്‍
വര്‍ണ്ണം നിറക്കുവാന്‍ ആഘര്‍ഷണി നിര്‍മ്മിക്കുന്നു
സഹായിച്ചില്ലേ നിന്നെ ഞാന്‍ ത്രേതായുകത്തില്‍ 
സേതു ബന്ധിക്കുവാന്‍, ഇന്ന് ഞാന്‍ തേടുന്നു സഹായം
ഹേ ഈ സ്വരം കേള്‍ക്കുമോ ഈശ്വരാ ,
അണ്ണാര കണ്ണനാം എന്‍ അപേക്ഷ





Comments

keraladasanunni said…
അണ്ണാരക്കണ്ണന്‍റെ കൈകൂപ്പിയുള്ള അപേക്ഷ.
sreee said…
“ ദൈവമേ! എന്നേം കൂടി” :)
സീത* said…
ദൈവം പറഞ്ഞേക്കും ...“നീ എന്നോടു പൊറുക്കുക...എന്നെ കിട്ടിയാലും സ്റ്റഫ് ചെയ്തു വയ്ക്കുന്ന മനുഷ്യനോട് ഞാനെന്തു പറയാൻ..?”
ajith said…
ഉരല്‍ ചെന്ന് മദ്ദളത്തോട്....
നല്ല ചിത്രം നല്ല പക്ഷി നല്ല ചിന്ത നല്ല വാക്കുകള്‍ സ്നേഹാശംസകള്‍ മണ്‍സൂണ്‍ മധു

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “