ബ്ലോഗറാം മലയാളികള്‍

ബ്ലോഗറാം മലയാളികള്‍


ആരെയെന്നുമേ എന്നറിയാതെ


ലിംഗ വര്‍ണ്ണ ജാതി മത ഭേദമില്ലാതെ


അക്ഷര കുട്ടിന്റെ പിന്നാലെ കുട്ടുകാരാകുന്നു


കവിതയോ കഥയോ ലേഖനമൊക്കെ


ലാഖവത്തോടു പിന്നെ അലോഹ്യമായി


തീരുമ്പോള്‍ നോവേറുന്നു എന്ന് അറികെ


ഭൂലോകത്തിലെ അന്തര്‍ ദൃശ്യജാലക കുട്ടായിമ്മകളെ


സാഹോദര്യത്തിന് അപ്പുറം മറയില്ലാതെ


സഹജമാം മനന ശ്രവണാതി


ഗോചരങ്ങളൊക്കെ ചിലര്‍ ഏറ്റുന്നു ഏറുന്നു


അസൂയ കുശുമ്പും കുന്നായിമ്മകളും


എന്നാലേറെ സഹവര്‍ത്തികളായി


ഒരുകുടകീഴിലായി പോകുമി മലയാള


ബ്ലോഗുകളും മലയാള ഭാഷയിനിയും വളരട്ടെ


ഞാനെന്നും എന്റെതെന്നും

ഉള്ള അഹമ്മതി കുറയട്ടെ


മലയോളമുയരട്ടെ മാനം മുട്ടട്ടെ


മാനാഭിമാനമെറട്ടെ മലയാളവും


മലയാളിയുമുള്ള കാലമത്രയും






Comments

keraladasanunni said…
മലയോളമുയരട്ടെ മാനം മുട്ടട്ടെ
മാനാഭിമാനമെറട്ടെ മലയാളവും
മലയാളിയുമുള്ള കാലമത്രയും

ജഗദീശ്വരന്‍ അതിന്ന് അനുഗ്രഹിക്കട്ടെ.
SHANAVAS said…
ബ്ലോഗുകളും മലയാള ഭാഷയിനിയും വളരട്ടെ


ഞാനെന്നും എന്റെതെന്നും

ഉള്ള അഹമ്മതി കുറയട്ടെ

വളരെ അര്‍ത്ഥവത്തായ വരികള്‍..ആശംസകള്‍..
Anees Hassan said…
ഇതാണോ മലയാളത്തിന്റെ പുത്തന്‍ വഴി
ajith said…
ഞാനും കൂടെയുണ്ടേയ് ...വണ്ടി പോകല്ലേ
സീത* said…
ഞാനുമുണ്ടേ....
ഞാനെന്നും എന്റെതെന്നും

ഉള്ള അഹമ്മതി കുറയട്ടെ


മലയോളമുയരട്ടെ മാനം മുട്ടട്ടെ


മാനാഭിമാനമെറട്ടെ മലയാളവും


മലയാളിയുമുള്ള കാലമത്രയും

ആശംസകള്‍ സ്നേഹപൂര്‍വ്വം മണ്‍സൂണ്‍ മധു

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “