ഈ വിധമിങ്ങനെ എന്നറിയാതെ
ഈ വിധമിങ്ങനെ എന്നറിയാതെ
കനവുകള്‍ താണ്ടി
നിനവുകള്‍ക്കുമപ്പുറത്തിലേക്ക്
സൂക്ഷമാര്‍ന്നൊരു പഞ്ചഭൂതങ്ങളുടെ
അകകാമ്പു തേടി തിരഞ്ഞങ്ങു
സ്ഥുലതയിലുടെ അറിഞ്ഞു
സൂക്ഷ്മ ഭൂതങ്ങളിലുടെ സ്ഥുലതയെ
അറിഞ്ഞു എന്നിലെ എന്നിലേക്കു
ദുഃഖങ്ങളില്ലാതെ സായുജ്യമാര്‍ന്നങ്ങു
ജീവിത ധന്യതയിലെത്തുവാന്‍
നീന്തി തുടിക്കുമി സംസാരസാഗര
ലാഞ്ചനയേറി കുറയാതെ നിര്‍ലജ്ജമായി
പരിഭവങ്ങള്‍ പരിണയങ്ങള്‍
വൃണതമാര്‍ന്നൊരു ആസക്തിയോടെ തേടിയലയുന്നു
Comments