Saturday 18 June 2011

പരിഷ്ക്കാരം

പരിഷ്ക്കാരം



പണ്ട് സ്ലേറ്റു പൊട്ടിച്ചു


വീട്ടിലെത്തുകില്‍ കിട്ടിയിരുന്നു


ചുരല്‍ കഷായം


സ്കുളിലോ ചെല്ലുകില്‍


ചെവി ചെമ്പരത്തി പൂ നിറമാകും


എന്നാലിന്നോ അതൊക്കെ പോയി


ടാബ്ലറ്റാണ് മക്കളുടെ കൈയ്യില്‍


പേടിക്കേണ്ട അസുഖമോന്നുമല്ല


അവര്‍ അതില്‍ തകര്‍ക്കുമ്പോള്‍


നമ്മളിന്നും എ എസ് ഡി എഫ് അടിക്കുന്നു


പഴയ കീ ബോര്‍ഡിലും മോണിട്ടറിലും


ശിക്ഷകള്‍ അവര്‍ക്ക് കിട്ടുന്നില്ലല്ലോ


അഥവാ അങ്ങിനെ വല്ലതുമാകുകില്‍


പീഠനമായി കഥയായി ,


അദ്ധ്യാപകര്‍ക്കും മാതാ പിതാക്കള്‍ക്കും


കോടതിയായി ജയിലായി

2 comments:

കിങ്ങിണിക്കുട്ടി said...

കലികാലം! അല്ലാതെന്ത് പറയാനാ

ajith said...

ഇടുക്കിജില്ല ബാലസൌഹൃദജില്ലയായി പ്രഖ്യാപിച്ചു. അറിഞ്ഞാരുന്നോ? കുട്ടികളെ ശിക്ഷിച്ചാല്‍ വിവരമറിയും!!!!