മാപ്പ്
മാപ്പ്
ഉരലു ചെന്നു മദ്ദളത്തിനോടും
ഭോഗം കുറക്കാന്‍ യോഗം പഠിപ്പിക്കും
രോഗം മാറ്റാന്‍ കര്‍മ്മം പറയുന്നവന്‍
ധര്‍മ്മത്തിന്‍ മര്‍മ്മം മറക്കുന്നുവോ
പരാക്രമിയായാലോ
പാതിരാത്രിയിലായാലും
കുമ്പസാരകുട്ടിലെ രഹസ്യംപരസ്യമാക്കാത്ത പാതിരിയും
അഞ്ചു നേരത്തെ നിസ്കാര തഴമ്പിന്‍
പുണ്യത്താല്‍ സമുഖത്തെ നേര്‍വഴിക്കു
നടത്തെണ്ടവരും വിസ്മരിക്കുന്നു പലതും
കള്ള സാക്ഷികളെ തിരയും
കറുപ്പുകുപ്പായങ്ങളും
അഴിമതിയിലേക്ക് കുപ്പുകുത്തുന്നു
അഴികള്‍ ലക്ഷ്യമായി മുന്നേറുന്നുരാത്രിയുടെ സുഖാന്വേഷിയാം
ജനാധിപത്യതിന്‍ പഥൃമറിയാതെ
ദല്ലാളന്മാരും മേയുന്ന ലോകത്തില്‍
ആശാന്‍ മാര്‍ക്കു ആശങ്ക അല്ലാതെ
എന്തു സഖേ വരികള്‍ക്കിടയിലുടെ
വായിക്കവേ അറിയാതെ എഴുതിയ
വരികള്‍ ആര്‍ക്കെങ്കിലും വേദനിച്ചു
എങ്കില്‍ ക്ഷമിക്കുമല്ലോ പൊറുക്കുമല്ലോ
Comments