പെയ് തോഴിയുന്നു.............


പെയ് തോഴിയുന്നു.............  

ഈ തോരാത്ത കണ്ണുനീര്‍ 
നീ മാത്രം കാണരുതേയെന്നെനിക്ക്
നിര്‍ബന്ധമായിരുന്നു 
ആദ്യമായ് നീയെന്റെ കുപ്പിവളയുടച്ചപ്പോഴും 
നീ നാടുവിട്ട് യാത്ര പറയുന്ന നേരവും 
മറ്റൊരുവന്റെ കൈപിടിച്ചു പോകുന്ന നേരവും 
മനസ്സിന്റെ മാനത്ത് മുടിക്കെട്ടിയ മഴക്കാറുകള്‍ 
ഇന്ന് ലോകം നിനക്കായ് കണ്ണീര്‍ പൊഴിക്കുമ്പോള്‍ 
നിന്റെ നെഞ്ചിനെ പുതപ്പിക്കും മൂവര്‍ണ്ണപ്പതാക   
നനയുമാറു പൊഴിക്കട്ടെയെന്‍ കണ്ണുനീര്‍ 

Comments

ajith said…
ഇതാരാ ഇതിനുള്ളില്‍? എന്നിട്ട് പറയാം അഭിപ്രായം.
Lipi Ranju said…
ഇതാരെക്കുറിച്ചാ !!!
SHANAVAS said…
പ്രിയ ജീ.ആര്‍., മൂവര്‍ണ്ണ പതാകയ്ക്കു പിന്നില്‍ ഉറങ്ങുന്നത് ആരാണ്? എന്തയാലും സങ്കടകരമായ ഒരു രംഗം.
grkaviyoor said…
പ്രണയം മുഴിപ്പിക്കാനാവാത്ത രണ്ടു ഹൃദയങ്ങളെ കുറിച്ചാണിത്
ഇത് അവളുടെ സങ്കടമാണിത്
സീത* said…
കുപ്പിവളകൾ കണ്ടു പൂർത്തിയാക്കതെ പോയ പ്രണയത്തിന്റെ പ്രതീകമായി..
Anonymous said…
എനിക്ക് എന്തോപോലെ തോന്നുന്നു.. മരണം വെറുപ്പാണ്.. :(

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “