Posts

Showing posts from February, 2011

കല്ലേ പിളര്‍ക്കുന്നത്‌

Image
കല്ലേ പിളര്‍ക്കുന്നത്‌ ജീവിതം ചോദിച്ചു സ്വപ്നമെന്നാല്‍ എന്തെന്ന് വാസ്ഥവികത പറഞ്ഞു അടഞ്ഞ കണ്ണുകളില്‍ ഉള്ളതല്ലോ തുറന്ന കണ്ണുകളിലുടെ കാണുന്നതും ************************************************** മൗനമുഖരിതമാകുമ്പോഴായ് കണ്ണുകളില്‍ നിറവ് ഏറുമ്പോഴായ് മുറിവുകള്‍ തന്നെ കരിയുമ്പോള്‍ നീയില്ലാത്തതിന്‍ ആഴമേറിയ മുറിവുകള്‍ എങ്ങിനെ നികരും *************************************************** ചിലര്‍ കണ്ണുകളാല്‍ ചുണ്ടനക്കുമ്പോള്‍ കണ്ണുകളാല്‍ പരിചയം നടിക്കുമ്പോള്‍ മൗനമായി ഉത്തരം നല്‍കുമ്പോള്‍ മറുപടി നല്‍കാന്‍ പ്രയാസമേറുന്നു **************************************************** സ്വപ്‌നങ്ങള്‍ കണ്ടു മടുത്തു എല്ലാ കനവുകളും കരിങ്കല്ലുകലായ് മാറി കണ്ണാടി ചില്ലായിരുന്നു എങ്കില്‍ ഉടയുന്ന ദുഃഖം സഹിക്കാം എന്നാല്‍ കല്ലായി പ്പോയാലും ഉടഞ്ഞു പോകുന്നുവല്ലോ ****************************************************************************** വിചാരിച്ചു വളവിങ്കല്‍ നിന്നെ കാണാമെന്നു സഞ്ചരിച്ച പാതകളൊക്കെ നീണ്ടതായിരുന്നു =================================...

തലമുറകളിലുടെ .......

Image
തലമുറകളിലുടെ ....... നീണ്ടു നിവര്‍ന്നു കിടന്ന് മുറുക്കി ചുവപ്പിച്ച് നീട്ടി തുപ്പി നാട്ടു വര്‍ത്തമാനങ്ങള്‍ പങ്കുവച്ചും ഞാറ്റുവേലകളും പറ നിറകളും പൂക്കളങ്ങളും തുമ്പി തുള്ളലുകളും തിരുവാതിരയും കണ്ടു രസിച്ചും പല തീരുമാനങ്ങളുറപ്പിച്ച് അളന്നും എണ്ണിയും കൊടുത്തും എത്രയോ തലമുറകള്‍ മാറിയെത്തിയ നിന്നില്‍ ഇരുന്നു തീര്‍പ്പ്കല്‍പ്പിച്ചിരുന്നു ഇപ്പോള്‍ അവസാന കാരണവരും പോയി മറഞ്ഞപ്പോള്‍ വാര്‍ണിഷ് പുരട്ടി നിന്റെ കരി വീട്ടിയാര്‍ന്ന ശരീരം കണ്ട് പലരും വിലപേശിയപ്പോള്‍ എനിക്ക് നിന്നെ വിട്ടകലാന്‍ ഒരു ................. ............... മകള്‍ ചോദിച്ചു എന്താണച്ഛാ കണ്ണ് നിറഞ്ഞുവല്ലോ അപ്പോഴാണ് ഓര്‍ത്തത് ഞാനിരിക്കുന്നത് ഈ ചാരു കസേരയിലാണല്ലോയെന്ന്‍

E = MC^2

E = mc2. ക്രൗഞ്ചപ്പക്ഷിക്കും വേടനും ജന്മം നല്‍കിയവര്‍ തന്നെ അല്ലെ മത്തഗജത്തിന്‍ ശബ്ദത്താല്‍ വെള്ളം നിറക്കാന്‍ പ്രേരിപ്പച്ചതും അമ്പെയ്ത് അന്ധ വൃദ്ധദമ്പതികളുടെ ശാപമേറ്റു വാങ്ങാന്‍ ഇടയാക്കിയതും മന്ഥരയുടെ മനസ്സില്‍ മന്ത്രിപ്പിച്ചുടനെ കയ്യോടെകൈകേയിക്കു രണ്ടു വരം വാങ്ങുവാനും പ്രയോഗിക്കുവാനും പ്രേരിപ്പിച്ച ശക്തിയേത് രാമനോടൊപ്പം സീത പോകുവാനും ഉര്‍മ്മിളയെ വിട്ടു ലക്ഷ്മണന്‍ പ്രേരിതനായതും ശൂർപ്പണഖയുടെ കണ്ണുനീരുകണ്ട് മായാമാനിനെ അയച്ചു രാവണന്‍ സീതയെലക്ഷ്മണ രേഖയും കടത്തി ലങ്കക്ക് ഒപ്പം തന്റെ വിനാശത്തിനു കാരണമാക്കിയ രാവണന്റെ മനസ്സില്‍ തോന്നിപ്പിച്ചതാര്‍ ഇതിനൊക്കെ ഉത്തരം തേടുന്നതിനും മുന്‍പ് ഞാന്‍ എന്നോടു ചോദിച്ചു പോകുന്നു ഞാന്‍ ആരാണെന്നു അതിനു ഉത്തരം കിട്ടുമ്പോള്‍ എല്ലാം ശരിയാകുമെന്ന് കരുതി ഉരുവിട്ടു "E = mc2 " യെന്നു.

ദുഖത്തിന്‍ സൂക്ഷിപ്പുകാര്‍

കണ്ണുനീര്‍ കണം വീണു ഉടയുന്നതും ഹൃദയം തകരുന്ന ശബ്ദവും ഇന്നുവരെ ആരും കേട്ടതില്ല അഥവാ അങ്ങിനെ ഉണ്ടായിരുന്നുയെങ്കില്‍!!!!!!????.... *************************************************************************** എന്താണോ ആവോ നിന്നോട് വിശ്വാസമേറെയായ് തോന്നുന്നത് ? നിന്നെ കുറിച്ച് ഓര്‍ക്കുന്നതും എന്തെ ഇത്ര സുഖം മുളവാക്കുന്നത് ? കേട്ടിരിക്കുന്നു പ്രണയത്തിന്റെ നോവിന് മധുരം മേറെയുണ്ടെന്ന് പിന്നെ എന്തിനാണ് ഈ കണ്ണുനീര്‍ ************************************************************************* എല്ലാവര്ക്കും എല്ലാം കിട്ടുകയില്ല നദിയുടെ എല്ലാ ഓളങ്ങള്‍ക്കും കരയെ പ്രാപിക്കാനാകുകയില്ല ഇത് ഹൃദയം കവരുന്നവരുടെ ലോകമാണ് സുഹുര്‍ത്തെ എന്നാല്‍ ചിലരോട് തോന്നുന്നത് മറ്റു ചിലരോട് എന്തെ തോന്നാത്തത് ? ************************************************************************ ചിരിച്ചു തിമിര്‍ത്തു നടക്കുമെന്നെ കണ്ട് ലോകം പറയും ഇവന് ദുഖമില്ലെയെന്നു എന്നാല്‍ ഇവര്‍ അറിയുന്നുവോ ദുഖത്തിന്‍ പൂവ് വിരിയും തോട്ടത്തിന്റെ ഉടമസ്ഥന്‍ ഞാന്‍ തന്നെയെന്ന്

പട്ടണം തേടി

Image
 പട്ടണം തേടി അച്ചാണിയും കുടമണിയും കുലുക്കാതെ നാല്‍ക്കാലി വലിക്കും ഇരുകാലിയുടെ ചാട്ടതന്‍ ചുഴറ്റലിന്‍ നീറ്റലില്‍ ഗ്രമമിതാ ചേക്കേറുകയായി പട്ടിണിയകറ്റുമോ പടിതുറന്നു താങ്ങും തണലും എകുമോ ഈ പട്ടടയേറുമി പട്ടണമത്രയും

മറവികള്‍

അവള്‍ പറഞ്ഞത് നിന്റെ വാക്കുകളുടെ തീക്ഷണത മൗനമാര്‍ന്ന ചിന്താ മണ്ഡലങ്ങളെയും തുളച്ചു കൊണ്ട് കണ്ണില്‍ കണ്ണില്‍ നോക്കാനാകാതെ തല കുനിക്കെണ്ടതായി വന്നു ദൈവം മറന്നത് നിനക്ക് വേണ്ടി മരിക്കാനും തയ്യാറാണ് മരിച്ച് പരലോകത്തു ചെല്ലുമ്പോള്‍ നിന്റെ പേരു പറയുകില്‍ ദൈവവും അവിടേക്ക് വിളിച്ചു വരുത്തി നിന്നെ ചുണ്ടോടു അടുപ്പിച്ചതിനു ശേഷമേ ചഷകം താഴെ വക്കുകയുള്ളു അതാണ് നിന്റെ ലഹരിയുടെ ശക്തി നിലാവ് മറന്നവര്‍ നിലാവ് പതിക്കുന്നത് നക്ഷത്രങ്ങളില്‍ നിന്നുമല്ല പിന്നെ എന്തിനു നീ വേറുതെ കണ്ണ് എഴുതി പൊട്ടു തൊട്ടു നക്ഷത്രങ്ങളിലേക്കു നിഴിനട്ട് ഇരിക്കുന്നത് മുന്നില്‍ ഉണ്ടെങ്കിലും നിദ്രയെത്തും മുന്‍മ്പേ തുറന്നിരുന്ന എന്‍ കണ്ണുകള്‍ ഈ പ്രപഞ്ചം മുഴുവനും പരതി നീ എന്‍റെ മുന്നില്‍ ഉള്ളപ്പോളും മറവി സമയം എന്നോടു പിണങ്ങി വാക്കുകള്‍ സ്ഥാനം തെറ്റി ആശംസകളുടെ വേദന മാത്രം എന്റെ ഹൃദയത്തില്‍ പാടാന്‍ ഒരുങ്ങിയ പാട്ടു ഞാന്‍ മറന്നു

നിറം മങ്ങിയ ഓട്ടോഗ്രാഫ്

Image
അവനറിയുനുണ്ടോ പ്രണയത്തിന്റെ തീവ്രത എത്രയെന്നു അവന്‍ തന്ന പുഷ്പ്പം ബോട്ടണി പുസ്തകത്തിലിരുന്നു വീര്‍പ്പു മുട്ടുന്നു മറ്റുള്ള പൂക്കലോടോപ്പം ****************************************************************************** വരാന്തകള്‍ ഇടനാഴികള്‍ പുറം തിരിഞ്ഞു നിന്ന് സുവോളജി പഠിക്കുമ്പോള്‍ അവരുടെ പഠിത്തങ്ങളും തീസിസ്സുകളും പലവഴി പിരിഞ്ഞു പള്ളിയിലെ കുമ്പസാര കൂട്ടിലും പാളങ്ങളുടെ സമാന്തരങ്ങള്‍ക്കു കുറുകേയും മറ്റുചിലര്‍ റെജിസ്റാര്‍ കച്ചേരിയുടെ തടിച്ച പുസ്തകത്തില്‍ തല പുഴ്ത്തുമ്പോള്‍ മറ്റു ചിലര്‍ അനന്ത വിഹായസ്സിനെ തേടി പറന്നകലുന്നു ******************************************************************************************** കുത്തി കുറിച്ച വര്‍ണ്ണ കടലാസ്സുകള്‍ കാല പഴക്കത്തില്‍ നിറം മങ്ങി കലാലയത്തിലെ പിരിയാനാവാത്ത അക്ഷരകുട്ടങ്ങള്‍ കാലുകുട്ടി കെട്ടി പഴമണമേറ്റു മുഖം കുനിച്ചു നില്‍ക്കുന്നു ഈ ഓട്ടോ ഗ്രാഫിനുള്ളില്‍

ചിതലരിക്കാത്ത സത്യങ്ങള്‍

സെക്രട്ടറിയെറ്റിന്റെ ഭിത്തിയിലെ വിള്ളലില്‍ നിന്നും മുദ്രാവാക്യത്തിന്റെ കൊലച്ചിരി ***************************************************************** അമ്പലപറമ്പിലെ ആന ചവിട്ടി കൊന്നവന്റെ മുകളില്‍ ചിറകു വച്ച് അഴിമതിയുടെയും വാണിഭത്തിന്റെയും പുച്ഛചിരി *************************************************************************** ആളില്ലാ പാര്‍ട്ടിയുടെ അഘിലേന്ത്യ പ്രസിഡന്റ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു ഹര്‍ത്താലില്‍നിന്നും ബാറും ബിവറെജും ഒഴിവാക്കി ************************************************************************************* റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായവന്‍ ജീവിതം ഒടുക്കുമ്പോള്‍ വിജയിച്ചവനു ഫ്ലാറ്റ് കിട്ടി നികുതി കൊടുക്കുവാന്‍ പണമില്ലാതെ ഫ്ലാറ്റായി ********************************************************************************* ഋുതു കന്യകള്‍ മറ പുരയിലേറി അവിടെയും പ്രശനം മൊബൈല്‍ ക്യാമറ ********************************************************************************** അങ്ങാടിയില്‍ തോറ്റതിന് വിളവു തിന്നുന്നു കോടതിയെന്നു...

നിന്റെ ഒരു മറിമായമേ

കാലത്ത് സന്ധ്യേ വിളിച്ചപ്പോള്‍ അവള്‍ പറഞ്ഞു ഇങ്ങിനെ അവനുണ്ണില്ലയേട്ടായുറങ്ങില്ല അരികെപ്പോഴും അവനുണ്ടയിരിക്കണം ആട്ടവും പാട്ടും കൊഞ്ചനം കുത്തുമാകുത്തുകളും ഓടി നടക്കും കാഴ്ചയില്ലെങ്കില്‍ അമ്മയാം എന്നയും വേണ്ട ഒട്ടുമേ അതെ ഈ വിഡിപ്പെട്ടിയെ ടെലിവിഷത്തിന്റെ ഒരു മറിമായമേ

നിന്റെ പേരാണോ ............???!!!!!

Image
നിന്റെ പേരാണോ ............???!!!!! നിനക്ക് വിയര്‍പ്പിന്റെയും മുല്ല പൂവിന്റെ ഗന്ധമറിയും വീര്യമേറിയ അന്തിയുടെ ലഹരിയും വെയിലിന്റെ പൊള്ളലുമറിയാത്ത രാവിന്‍റെ കുളിരുമടങ്ങിയതും കാണാഞ്ഞാല്‍ വ്യാകുലമാകുന്നതും വിശപ്പും ദാഹവും ഒഴിയുന്നതും സ്വപ്നാടനവും ഉറക്കമില്ലാതെയാകലും പരിഭവവും പിണക്കങ്ങളും ഇണക്കങ്ങളും അടങ്ങുന്ന നിന്നെ കുറിച്ച് എഴുതിയാല്‍ തീരാത്തതുമായ നിന്റെ പേരാണോ പ്രണയമെന്നത് ...????!!!!!!!!

ഏകാന്തതയേ നിന്നെ ഞാന്‍ .................

Image
ഏകാന്തതയേ നിന്നെ ഞാന്‍ ................. ഏകാന്തതയേ നീ എന്നില്‍ ഏകുമാ മൗന നോമ്പരങ്ങളില്‍ ഇഴയുന്ന നാഴിക മണിയുടെ കാലോച്ചയില്‍ ഇമയടക്കുമ്പോളറിയുന്നു നീയകലേയെന്നു അരികിലായ് ഓര്‍മ്മകളെത്തുമ്പോഴേക്കും അരിയായ് മാറുന്നു ഊര്‍ന്നയകലുന്ന കിനാവ്‌ വീണുടയുന്ന കണ്‍തടങ്ങളില്‍ നിന്ന് പിടഞ്ഞു എഴുന്നേറ്റു എഴുതുവാന്‍ ഒരുങ്ങുമ്പോള്‍ എഴുതാ പുറം വായിക്കുന്ന ലോകത്തില്‍ അരുതായിമ്മയറിയാതെ അരുതെന്ന് പറയുവാന്‍ നാവുകള്‍ക്കു ഇല്ല കരുത്ത് എന്നുയറിക നാരായ വേരുകള്‍ തേടിയി യാത്രകളില്‍ ആരോരുമറിയാതെ പ്രണയിച്ചു പോയി ഏകാന്തതയേ ഇപ്പോഴും നിന്നെ ഞാന്‍

ഇത്രയേ ഉള്ളു എല്ലാം

Image
ജീവിത വാടിയില്‍ വിരിയുന്ന പുഷ്പങ്ങള്‍ പോലിയുന്നതിന്‍ ഇടം ഇന്നയിടം എന്നുണ്ടോ ഇടകലരും സുഖ ദുഃഖ സംമോഹനത്തിന്‍ സങ്കേതങ്ങളില്‍ എല്ലാം മറക്കുന്നു കാലത്തിന്‍ പാര്‍ശ്യ വശങ്ങളില്‍ എന്തല്ലാമോ വന്നു അകലുന്നു ജന്മ ജന്മങ്ങളായി ഇത് തുടരുന്നു ഇത് ജഗല്‍ പതിയുടെ ഒരു മായല്ലോ

പ്രായ പരുധി ആറായി

അങ്ങിനെ ഇതാ കുറെ അദ്ധാപകരിതാ വീട്ടിലേക്കു കുട്ടികളെ നോക്കേണ്ട ഗതി കേടിലും രക്ഷകര്‍ത്താവിന്റെ കാര്യം രക്ഷയില്ലാതെ ഒരു വര്ഷം കുടി മേയിക്കനമല്ലോ കുസൃതി കുടുക്കകളെ ഏതായാലും അടുത്ത വര്‍ഷമി സര്‍ക്കാറും ഉണ്ടായിരിക്കില്ലല്ലോ പിന്നെ ആര്‍ക്കു ചേതം നേതാക്കാന്മാരുടെ യും ഉയര്‍ന്നവന്റെയും സന്തതി പരമ്പരകള്‍ ആംഗലേയ വിദ്യക്കായി നാടു കടന്നു വല്ലോ ഈശ്വരോ രക്ഷതു എല്ലാം പരധിക്ക് അപ്പുറവുമായി

മോചനങ്ങളുടെ ഒപ്പുവെക്കല്‍

Image
മോചനങ്ങളുടെ ഒപ്പുവെക്കല്‍ ഞാനുമെന്റെ ബന്ധു ബലം വളരണം കേരളമെന്തിനു നന്നാവണം കടമേറെയളിയുന്ന അളമാകട്ടെ മലയും ലാളിക്കുമി മലയാളി മറുനാട്ടില്‍ പോയി കഷ്ടപ്പെടട്ടെ നഷ്ടമിതു ഇല്ലല്ലോ മാറി മാറി ഇഷ്ടത്തിനു പോയി പിരിക്കാമല്ലോ പടല പിണക്കങ്ങള്‍ കാട്ടിയും മോചന സമര മുറകാട്ടിയും ഓട്ടയടക്കുന്നു വോട്ടിനായ് ഇരുട്ടിന്റെ കണ്ണുകളെ ഇനിയെത്ര നാളിങ്ങനെ

ഇങ്ങിനെയും ഇവിടെ

Image
ഇങ്ങിനെയും ഇവിടെ ഉള്ളവനുമില്ലാത്തവനും ഉള്ളഴിഞ്ഞു ഉരുകിയുരുകുന്നു മനമാകെയി കാഴ്ച കണ്ട് മറക്കുവാന്‍ ആകുകയില്ലയി മാനവനിങ്ങനെയും കഴിയുന്നു നീലാകാശത്തിന്‍ ചോട്ടിലായ് നഗരമിതു വിചിത്രമാല്ലാതെ എന്ത് പറയേണ്ടു മാളോരെ ======================================================================== മുംബൈ ,ബണ്ടുപ്പിലെ എന്റെ ജാലക കാഴ്ച എന്റെ ക്യാമറ കണ്ണില്‍ നിന്നും

അകം കാക്കും

അകം കാക്കും അകം കാക്കും പോരുളെ അണിമയാല്‍ നീയങ്ങുയറിവോനല്ലോ അഴിയാത്ത മോഹത്തില്‍ മനപ്പായസം അകത്താക്കി കഴിയുന്നേന്‍ അഹങ്കാരത്താല്‍ അകം കരിക്കുമി അവിവേകമേല്ലാമറിഞ്ഞു നീ അണയാതെ കാത്തു കോള്‍ക ആത്മ ജ്യോതി സ്വരുപമേ

ലഹരി തേടി

Image
ലഹരി തേടി നിര്‍വാഹമെന്നില്‍ നിറക്കയില്ലയി മനസ്സിന്‍റെ നിര്‍വാണ നഭസ്സിനെ തേടി നിഴലായി പിന്‍ തുടരുമി യാത്രയില്‍ സത്ത് ചിത് ആന്ദത്തിന്‍ ലഹരിയിലായി