ഹൈക്കുകവിതകള്‍ .......... ജീ ആര്‍ കവിയൂര്‍

അന്തിമയങ്ങിയപ്പോള്‍ അന്ധന്‍
മുന്തിയ പഞ്ചനക്ഷത്രഹോട്ടലിലേറി
കണ്ണടയുരിമാറ്റി ബില്ലുവായിക്കുവാന്‍
* * * * * * * * * * * * * * * * * * * * * *
ദൈര്‍ഘ്യമേറിയ യാത്രയില്‍
നീളുന്നു നിഴലുകള്‍
ചക്രവാളത്തിനപ്പുറം
* * * * * * * * * * * * * * ** ** * **
മരവിപ്പാര്‍ന്ന സന്ധ്യ
ചിതയിലെത്തീയിലും
നീളുന്നു കരങ്ങള്‍
* * * * * * * * ** * * *** * **
ശീതകാറ്റില്‍ മഞ്ഞിലുടെ
പുറം തിരിഞ്ഞുനടക്കവേ
കണ്ടുഞാനെന്‍ കാല്‍പാടുകള്‍
മാഞ്ഞുപോകുന്നതു
* * * * * * * * * * * * * * * * * *
കളിമണ്‍ പാത്രത്തിലെ
ചായഭുമിയുടെ രുചി നുകരവേ
തീവണ്ടിയുടെ കിതപ്പില്‍
ചാഞ്ഞുകിടന്നു സ്വപ്നത്തിലെന്നോണം
* * * * * * * * * * * * * * * * * * *

കൊടുമുടിയുടെ വലിപ്പം
വളരെ ചെറുതായി
തോന്നിയെന്‍ കാന്‍വാസ്സില്‍
* * * * **** **** ***** *********
അമ്പലമണിയുടെ മുഴക്കത്തിലും
മഴത്തുള്ളിക്കിലുക്കം
ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു

Comments

vc said…
അന്തിമയങ്ങിയപ്പോള്‍ അന്ധന്‍
മുന്തിയ പഞ്ചനക്ഷത്രഹോട്ടലിലേറി
കണ്ണടയുരിമാറ്റി ബില്ലുവായിക്കുവാന്‍
vc said…
അന്തിമയങ്ങിയപ്പോള്‍ അന്ധന്‍
മുന്തിയ പഞ്ചനക്ഷത്രഹോട്ടലിലേറി
കണ്ണടയുരിമാറ്റി ബില്ലുവായിക്കുവാന്‍
വെരി നൈസ്..
സുന്ദരമാമീ ആശയപ്പൊട്ടുകള്‍ക്ക്
എന്‍റെ ഒരായിരം ആശംസകള്‍..

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “