താമരയും സൂര്യനും

താമരയും സൂര്യനും
പുലരിത്തൂവലിൽ മഞ്ഞുതുള്ളിയായ്
താമര നിന്നെ കാത്തിരുന്നു,
ആകാശവീഥിയിൽ പൊൻകിരണമായ്
നീ എന്നെ തേടിയെത്തി.

തൊടാതെ തഴുകുന്ന കിരണങ്ങളാൽ
മിഴികളിൽ പൂക്കാലം വിരിഞ്ഞു,
പറയാതെ പറഞ്ഞൊരു മധുരമായി
പൊൻവെയിൽ ഹൃദയത്തിൽ പടർന്നു.

രാവിന്റെ ഇരുളിൽ മൂടിയിരുന്ന
മനസ്സിൻ ഇതളുകൾ മെല്ലെ തുറന്നു,
നീ വരുമെന്നൊരു പ്രതീക്ഷ മാത്രം
എൻ പ്രാണനിൽ പൂവായി നിന്നു.

സന്ധ്യ മായുമ്പോൾ നീ അകലുമ്പോഴും
നിന്റെ ചൂട് എന്നിൽ ശേഷിക്കുന്നു,
നാളെയൊരു പുലരിയിൽ വീണ്ടും വരുമെന്ന
വാക്കിനായ് ഇതളുകൾ കാത്തിരിക്കുന്നു.

നീ അറിയാത്തൊരു സത്യമുണ്ട്—
നീ വന്നാലേ പൂക്കൾ വിരിയൂ;
അറിയാത്തൊരു മധുരരഹസ്യമുണ്ട്—
ഈ വിരിയലിൽ ജീവിതം പൂർണ്ണമാകൂ.


ജീ ആർ കവിയൂർ 
07 09 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ