മറവിക്കപ്പുറം

മറവിക്കപ്പുറം
മറവിക്കപ്പുറം കാണാനായി
മിഴികൾ തേടി നിന്നോർമ്മകൾ
മൊഴികളിൽ വിടരും മൗനാക്ഷരങ്ങൾ
മിടിക്കുന്നു ഇന്ന് നെഞ്ചകമാകെ

പിരിഞ്ഞുപോയ വഴിയരികിൽ
പിറകേ വരും നിൻ കാൽപ്പാടുകൾ
പറയാതെ പോയൊരു സ്നേഹവാക്കായ്
പാതിരാവിൽ ഞാൻ കാത്തിരിപ്പൂ

നിലാവിൻ നനവുള്ള രാത്രികളിൽ
നീ വരുമെന്നൊരു തോന്നലായ്
അരികിലില്ലെങ്കിലും എൻ ഹൃദയത്തിൽ
അറിയാതെ നീ നിറയുന്നു

കാറ്റിൽ പടരും നിൻ ഗന്ധമായി
കാണാതെ നിന്നെ ഞാൻ തേടുന്നു
കണ്ണടച്ചാലും തെളിയുന്ന മുഖം
കണ്ണീരിലിന്നും സൂക്ഷിക്കുന്നു

കാലം കടന്നാലും മായാത്തൊരീ
കാതൽ എങ്ങനെ മറന്നിടും ഞാൻ
ഒരു ജന്മം പോരാ നിന്നെ സ്നേഹിക്കാൻ
യുഗങ്ങൾ കാത്തിരിക്കും പ്രിയനെ...

രചന: ജി ആർ കവിയൂർ
06 09 2026
( തിരുവല്ല , കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ