മധുരനോവ്
മധുരനോവ്
നിന്നോർമ്മയാൽ നെഞ്ചിൽ നിറയുന്നു മധുരനോവ്
എന്നെ ഞാനല്ലാതെ ആക്കുന്നുവല്ലോ
അകലെയാണെങ്കിലും അരികിലായ് തോന്നും
അഴകാർന്ന നിൻ മുഖം മിഴികളിൽ തെളിയും
നിശ്വാസതാളത്തിൽ നിൻ സ്വരം നിറയുമ്പോൾ
നിശ്ചലമാകുന്നു ഈ ഹൃദയമിവിടെ
മൗനത്തിൻ തീരത്ത് തനിച്ചിരിക്കുമ്പോൾ
മനസ്സിന്റെ വീണയിൽ നിൻ ഗാനം മുഴങ്ങും
പിരിയുവാൻ കഴിയാത്തൊരു ബന്ധമായി നീ
പകലിരവുകളിൽ എന്നിൽ പടരുന്നു മെല്ലെ
കാലങ്ങൾ മാറിയാലും മായാത്ത സ്നേഹം
കാറ്റിൻ തലോടലായ് എന്നെ തഴുകുന്നു
തിരികെ വരുമെന്ന പ്രതീക്ഷയോടെ
തീരാത്ത കാത്തിരിപ്പായ് ഞാൻ ഇവിടെ നിൽപ്പൂ.
രചന: ജി ആർ കവിയൂർ
05 09 2026
( തിരുവല്ല , കവിയൂർ)
Comments