മൗനമഴ
മൗനമഴ
ഒരുനല്ല ചേലുള്ള മിഴിയഴകിന്
മൊഴിമലർ കൊണ്ടൊരു മാല്യം,
മധുരനോവിൻ ലവണരസം
നുകരുവാൻ കൊതിയാണ്.
നിലാവിൻ നനവാർന്ന പുഞ്ചിരിയിൽ
നിശബ്ദമായ് ഞാൻ അലിഞ്ഞു,
കാറ്റിൻ വിരൽത്തുമ്പിലേറി
കാതിൽ കുളിർമൊഴി ചൊല്ലി.
നോട്ടം പകർന്നൊരു നിമിഷം
മനസ്സിൽ മഴയായ് പെയ്തു,
അറിയാത്ത ഏതോ വഴിയിലൂടെ
ഓർമ്മകൾ നിന്നിലേക്കൊഴുകി.
വിരൽത്തുമ്പിൽ തൊടാതെ പോയൊരു
സ്വപ്നത്തിൻ ചൂടും പേറി,
വിടരാത്ത പൂവിൻ ഗന്ധം പോലെ
നീയെന്നിൽ പടർന്നു നിന്നു.
ജീ ആർ കവിയൂർ
07 09 2026
( തിരുവല്ല, കവിയൂർ)
Comments