ചിദാകാശത്തിൽ വിരിഞ്ഞ കവിത
ചിദാകാശത്തിൽ വിരിഞ്ഞ കവിത
സംക്രമ വേളയിലായ്
കണ്ടൊരു നാണമാർന്ന
സംഭ്രമം നിറഞ്ഞൊരു മുഖം
കണ്ടിട്ടും മറക്കാനാവാതെ
വരച്ചിട്ടു മനസ്സിൻ ഭിത്തിയിലായി
മിഴികളിൽ തെളിഞ്ഞൊരു
നിലാവിൻ കണമായ് നീ
മനസ്സിൻ ആകാശക്കോണിൽ
നിഴലായി നീ തെളിഞ്ഞു
മായാത്തൊരു ചിത്രമായ്
കാലം കടന്നുപോയാലും
കാണാതെയകന്നാലും
ഓർമ്മകൾ തേടിയെത്തും
ആ ആദ്യദർശനത്തിൻ
മധുരമാം നൊമ്പരമായി
വാക്കുകളൊന്നും പറയാതെ
നോട്ടമൊന്നു മാത്രം നൽകി
പിരിഞ്ഞുപോയ നിമിഷം
ഇന്നുമെൻ മനസ്സിൽ
എൻ അനുരാഗ കവിതയായി.
രചന: ജി ആർ കവിയൂർ
05 09 2026
( തിരുവല്ല , കവിയൂർ)
Comments