കിട്ടുവിൻ്റെ ആനക്കളി ( കുട്ടി പാട്ട്)
കിട്ടുവിൻ്റെ ആനക്കളി (കുട്ടി പാട്ട്)
കിട്ടുവിനു ആന കളിക്കാൻ,
കോളേജ് വിട്ടു വന്നതതാ!
കുഞ്ഞമ്മ മുട്ടേൽ കുത്തി നിൽക്കും,
കിട്ടു പുറത്തു സവാരിയായ്!
"ഹയ്യട വഴുക്കല്ലേ... വീഴല്ലേ..."
കിട്ടുച്ചെക്കൻ്റെ സവാരിയായ്!
കയ്യിലെ പുസ്തകം മാറ്റി വെച്ച്,
കുഞ്ഞമ്മയാനയായല്ലോ!
ആന വിശന്നു വലഞ്ഞപ്പോൾ,
കിട്ടു പാപ്പാൻ കൊടുത്തു പഴക്കുലകൾ!
"ദാ പിടിച്ചോ തിന്നോളൂ",
എന്നു പറഞ്ഞു കരിമ്പുകളും!
ആനക്കുട്ടൻ്റെ വായിലേക്ക്,
കുട്ടൻ കൊടുത്തു വെള്ളമതും!
തുമ്പിക്കൈയാൽ വെള്ളമെടുത്ത്,
കുഞ്ഞമ്മയാന തളിച്ചപ്പോൾ,
കിട്ടുക്കുട്ടൻ ചിരിച്ചോടി,
"അയ്യോ നനഞ്ഞേ" എന്നോതി!
കോളേജ് കാര്യമതൊക്കെയും,
കുഞ്ഞമ്മയൊന്നു മറന്നല്ലോ,
കിട്ടുവിൻ്റെ കൂടെക്കൂടി,
വീടൊന്നാകെ പൂരമായി!
ജീ ആർ കവിയൂർ
21 06 2026
( തിരുവല്ല, കവിയൂർ)

Comments