കരയാതെ മുന്നേറുക

 കരയാതെ മുന്നേറുക



കരഞ്ഞു കൊണ്ടേ ജീവിതം തുടങ്ങുന്നു,
കണ്ണു നനച്ചു കൊണ്ടേ ഒടുങ്ങുന്നു.
കാണാമറയത്ത് നിന്ന് ഒന്നുമല്ല വരുന്നത്,
കരുത്തുൾക്കാമ്പിൽത്തന്നെ നിറയ്ക്കേണ്ടതുണ്ട്.

കനലുകൾ താണ്ടിയാണ് യാത്രയെങ്കിലും,
കനവുകൾ കൈവിടാതെ കാക്കണം നമ്മൾ.

കണക്കുകൾ കൂട്ടി കിഴിച്ച് പ്രതിരോധിച്ചിട്ടും,
കരവിരുത് കാട്ടുക, കപടത കാട്ടരുത്.
കാംക്ഷിക്കരുത് ഞാനാണ് എല്ലാമെന്ന്,
കാഴ്ചകൾ പലതും സത്യമല്ല മായയാണ്.

കണ്ടുണരുക ഈ ലോകത്തെ പ്രഭ,
കരുണതൻ സത്യമേ കൈമുതലാക്കേണ്ടൂ.

കഴിവുകൾ ഒട്ടേറെയുണ്ടെന്നു കരുതി നാം,
കരളuറപ്പോടെ വസിക്കണം കാരിരുമ്പുപോൽ.

കറകളില്ലാത്ത കർമ്മങ്ങൾ മാത്രമാകും,
കാലത്തിന്റെ താളുകളിൽ കനൽപോലെ തിളങ്ങുന്നത്.

കടമകൾ തീർത്തു നാം മടങ്ങുന്ന നേരത്ത്,
കരളിൽ നന്മതൻ കാന്തി മാത്രം മതി.


ജീ ആർ കവിയൂർ 
13 06 2026
( കവിയൂർ, തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത