नक़ाब उठने दो - അഴിയട്ടെ മുഖംമൂടികൾ (ബഹുഭാഷാ ഗസൽ / bilungal gazhal)

 नक़ाब उठने दो - അഴിയട്ടെ മുഖംമൂടികൾ (ബഹുഭാഷാ ഗസൽ / bilungal gazhal)




मज़हब के नाम पर यहाँ नफ़रत बढ़ाते हैं,
ओढ़े हुए वो चेहरे पे शराफ़त बढ़ाते हैं।

മതത്തിന്റെ പേരിൽ ഇങ്ങവർ വിദ്വേഷം വളർത്തുന്നു,
മര്യാദതൻ മുഖമൂടിയണിഞ്ഞവർ ആ വേഷം വളർത്തുന്നു।

वो धर्म की आड़ में नफ़रत का क़ायदा बढ़ाते हैं,
इंसानियत को भूल कर, बस फ़ासला बढ़ाते हैं।

മർത്ത്യത്വം മറന്നു മനുഷ്യരിന്നീ മണ്ണിൽ അലയുമ്പോൾ,
നിയമങ്ങൾ മാറ്റി അവർ തമ്മിലകൽച്ച വളർത്തുന്നു।

कुर्सी की ख़ातिर दिलों में सियासत बढ़ाते हैं,
मोहब्बत की राह रोक कर, वो नदामत बढ़ाते हैं।

സ്നേഹത്തിൻ ഭാഷ തകർത്തു ഭരിക്കും ഭരണാധികാരികൾ,
അടിയറവു പറയാതെ സിംഹാസനക്കൊതി വളർത്തുന്നു।

बग़ल में छुरी रख के वो बस अदालत बढ़ाते हैं,
मीठी ज़ुबाँ से यहाँ अपनी तिजारत बढ़ाते हैं।

പുഞ്ചിരി തൂകി പുറകിൽ കപടത കാട്ടും ജഗത്തിൽ,
മധുരം പൊതിഞ്ഞ വാക്കുകളാൽ അവർ ചതി വളർത്തുന്നു।

दीवारों को ऊँचा उठा कर वो रक़ाबत बढ़ाते हैं,
एक लहर को भूल कर, अपनी वहशत बढ़ाते हैं।

ഒരേ ചോരയോടും ഒരേ ശ്വാസത്തോടും വസിക്കിലും,
മതിലുകൾ ഉയർത്തി അവർ ഉള്ളിൽ ശത്രുത വളർത്തുന്നു।

पाखंड की महफ़िल सजा कर वो दहशत बढ़ाते हैं,
ख़ुदा का नाम ले कर, दिलों में नफ़रत बढ़ाते हैं।

ഈശ്വരൻ നെഞ്ചിൽ ഇരിപ്പൂ എന്ന് പറയുന്ന നാവിനാൽ,
കപടഭക്തി തൻ സദസ്സുകളിൽ അവർ ഭയം വളർത്തുന്നു।

वो बारूद बोते हैं और बस क़यामत बढ़ाते हैं,
अमन की ज़मीन पर ज़ुल्म की हुकूमत बढ़ाते हैं।

സമാധാനം തേടി കരയുന്ന പാവങ്ങൾക്കിടയിൽ,
വെടിയുണ്ടകൾ വിതറി അവർ എന്നും വിനാശം വളർത്തുന്നു।

वो झूठ की बस्ती में अपनी हिफ़ाज़त बढ़ाते हैं,
सच का गला घोंट कर, अपनी ताक़त बढ़ाते हैं।

സത്യം വിളിച്ചു പറയുന്ന കണ്ണാടിയെ ഉടയ്ക്കുവാൻ,
നുണകളുടെ കോട്ട കെട്ടി അവർ സ്വന്തം കാവൽ വളർത്തുന്നു।

दुनिया के झूठे लोग अपनी मलामत बढ़ाते हैं,
जब भी 'जी.आर.' अपनी नज़्म की शहादत बढ़ाते हैं।

ലോകത്തിൻ കള്ളങ്ങൾ തൻ അപമാനം അവർ വളർത്തുന്നു,
വരികളിൽ സത്യം ജ്വലിപ്പിച്ചു 'ജി ആർ' കവിതകൾ വളർത്തുന്നു।


ജീ ആർ കവിയൂർ 
( GR kaviyoor)
11 06 2026
( Kaviyoor, Thiruvalla)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത